കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാരുടെ പണിമുടക്ക് : ഇന്നലെ ജില്ലയില്‍ റദ്ദായത് 104 സര്‍വീസുകള്‍മാനന്തവാടി: കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാരുടെ പണിമുടക്കില്‍ സര്‍വീസുകള്‍ മുടങ്ങുന്നു. ഡബിള്‍ ഡ്യൂട്ടി സംവിധാനം  നിര്‍ത്തലാക്കുന്നതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ നടത്തുന്ന പണിമുടക്കുനെ തുടര്‍ന്ന് ഇന്നലെ ജില്ലയില്‍ നൂറ്റിനാല് സര്‍വീസുകളാണ് മുടങ്ങിയത്.പണിമുടക്കിനെ തുടര്‍ന്ന് ദീര്‍ഘദൂര സര്‍വീസ് ബസ്സുകളുടെ ഫിറ്റ്‌നസ് പരിശോധിക്കാന്‍ ആളില്ലാതായതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ മുടങ്ങിയത്. മാനന്തവാടി ഡിപ്പോയില്‍ 66 സര്‍വീസുകളില്‍ 16 എണ്ണം മാത്രം സര്‍വ്വീസ് നടത്തിയപ്പോള്‍ സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ 63 സര്‍വീസുകളില്‍ 20 എണ്ണവും കല്‍പ്പറ്റയില്‍ 42ല്‍ 31 എണ്ണവുമാണ് സര്‍വീസ് നടത്തിയത്. അതേ സമയം, മെക്കാനിക്കല്‍ ജീവനക്കാര്‍ കല്‍പ്പറ്റ ഡിപ്പോയില്‍ സര്‍വീസ് നടത്തുന്നതിന് നിഷേധക്കുറിപ്പ് നല്‍കിയ സര്‍വീസുകള്‍ ഡിടിഒ ഇടപ്പെട്ട് നടത്തിയതായും പറയപ്പെടുന്നു. സംയുക്തട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് എന്നതിനാല്‍ തന്നെ സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടത് ദേശസാല്‍കൃത റൂട്ടുകളില്‍ യാത്രക്ലേഷം രുക്ഷമാക്കുന്നതിന് ഇടയാക്കി. അതൊടൊപ്പം ദീര്‍ഘദൂര സര്‍വീസുകള്‍ മുങ്ങിയത് കോര്‍പറേഷന് വന്‍ സാമ്പത്തിക നഷ്ട്ടവും വരുത്തി വയ്ക്കുകയാണ്.

RELATED STORIES

Share it
Top