കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാര്‍ സമരമാരംഭിച്ചു, സര്‍വീസുകളെ ബാധിച്ചുതിരുവനന്തപുരം : കൊല്ലം : ഡ്യൂട്ടി പാറ്റേണില്‍ ഇന്നുമുതല്‍ വരുത്തിയ മാറ്റത്തില്‍ പ്രതിഷേധിച്ച് കെ എസ് ആര്‍ ടി സി മെക്കാനിക്കല്‍ ജീവനക്കാര്‍ സമരമാരംഭിച്ചു. ഇതേത്തുടര്‍ന്ന് ദീര്‍ഘദൂര ബസ്സുകളുടേത് ഉള്‍പ്പടെ നിരവധി സര്‍വീസുകള്‍ മുടങ്ങി. കൊല്ലം ഡിപ്പോയില്‍ സ്‌റ്റേ സര്‍വീസുകള്‍ പൂര്‍ണമായും നിലച്ചു.  പുതിയ സര്‍വീസുകള്‍ സര്‍ട്ടിഫൈ ചെയാന്‍ ജീവനക്കാര്‍ തയ്യാറായിട്ടില്ല. ഇന്നലെ പരിശോധന നടത്തിയ ബസുകള്‍ മാത്രമാണ് ഇന്നു സര്‍വീസ് നടത്തുന്നത്. സമരം തുടര്‍ന്നാല്‍ സര്‍വീസുകള്‍ പൂര്‍ണമായും നിലക്കാന്‍ സാധ്യതയുണ്ട്.
ഡബിള്‍ ഡ്യൂട്ടി സംവിധാനം നിര്‍ത്തലാക്കുവാനുള്ള മാനേജ്‌മെന്റിന്റെ തീരുമാനമാണ് ജീവനക്കാരെ സമരത്തിലേക്ക് നയിച്ചത്. രാത്രികാലങ്ങളിലാണ് ദീര്‍ഘദൂര സര്‍വീസുകള്‍ ഏറെയും എന്നതിനാലാണ് പുതിയ പരിഷ്‌കാരം കൊണ്ടുവന്നതെന്നാണ് മാനേജ്‌മെന്റ് വിശദീകരിക്കുന്നത്. എന്നാല്‍ പുതിയ രീതി അശാസ്ത്രീയമാണെന്നാണ് തൊഴിലാളികളുടെ വാദം

RELATED STORIES

Share it
Top