കെഎസ്ആര്‍ടിസി മുന്‍ ചെയര്‍മാന്‍ ആന്റണി ചാക്കോ അന്തരിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി മുന്‍ ചെയര്‍മാനും എംഡിയുമായിരുന്ന ആന്റണി ചാക്കോ (56) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ബംഗളൂരുവില്‍ മകന്റെ ഫഌറ്റിലായിരുന്നു അന്ത്യം. ആലപ്പുഴ എട്ടുകെട്ടില്‍ റിട്ട. പിഡബ്ല്യൂഡി ചീഫ് എന്‍ജിനീയര്‍ എം എ ചാക്കോയുടെയും സൂസമ്മയുടെയും മകനാണ്. കെഎസ്ആര്‍ടിസിക്കു പുറമേ എച്ച്എംടി ഉള്‍െപ്പടെ വിവിധ കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളുടെ തലപ്പത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സെന്‍ട്രല്‍ അഗ്രികള്‍ച്ചര്‍ ആന്റ് അലൈഡ് ഫാര്‍മേഴ്‌സ് കോ-ഓപറേറ്റീവ് ലിമിറ്റഡിന്റെ ജോയിന്റ് എംഡിയായി പ്രവ ര്‍ത്തിച്ചുവരുകയായിരുന്നു. തൈക്കാട്ടുശ്ശേരി വാര്യംപറമ്പി ല്‍ കുടുംബാംഗം റാണി ആന്റണിയാണ് ഭാര്യ. ചാക്കോ ആന്റണി, ജോസഫ് ആന്റണി മക്കളാണ്. പരേതനായ ജിജോ ചാക്കോ, സജി ചാക്കോ, സിന്ധു ജോര്‍ജ്, മാത്യു ചാക്കോ എന്നിവര്‍ സഹോദരങ്ങളാണ്.

RELATED STORIES

Share it
Top