കെഎസ്ആര്‍ടിസി മുന്‍ ചെയര്‍മാനും എംഡിയും ആയിരുന്ന ആന്റണി ചാക്കോ അന്തരിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി മുന്‍ ചെയര്‍മാനും എംഡിയും ആയിരുന്ന ആന്റണി ചാക്കോ (56) അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ബംഗളൂരുവില്‍ മകന്റെ ഫഌറ്റില്‍ വച്ചായിരുന്നു അന്ത്യം. അലപ്പുഴ എട്ടുകെട്ടില്‍ റിട്ടയേര്‍ഡ് പിഡബ്ല്യുഡി ചീഫ് എന്‍ജിനീയര്‍ എം.എ ചാക്കോയുടെയും സൂസമ്മയുടെയും മകനാണ്. കെഎസ്ആര്‍ടിസിക്കു പുറമേ എച്ച്എംടി ഉള്‍പ്പടെ വിവിധ കേന്ദ്ര, സംസ്ഥാന സ്ഥാപനങ്ങളുടെ തലപ്പത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്.നിലവില്‍ സെന്‍ട്രല്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് അലൈഡ് ഫാര്‍മേഴ്‌സ് കോപ്പറേറ്റീവ് ലിമിറ്റഡിന്റെ ജോയിന്റ് എം.ഡി ആണ്. തൈക്കാട്ടുശ്ശേരി വാര്യംപറമ്പില്‍ കുടുംബാംഗം റാണി ആന്റണിയാണ് ഭാര്യ. ചാക്കോ ആന്റണി, ജോസഫ് ആന്റണി എന്നിവര്‍ മക്കളാണ്. പരേതനായ ജിജോ ചാക്കോ, സജി ചാക്കോ, സിന്ധു ജോര്‍ജ്, മാത്യു ചാക്കോ എന്നിവര്‍ സഹോദരങ്ങളാണ്. സംസാകാരം നാളെ ഉച്ച കഴിഞ്ഞ് ആലപ്പുഴ പഴവങ്ങാടി മാര്‍ സ്ലീവാ ഫോറോന പള്ളിയില്‍ നടക്കും. ദീപിക അസ്സോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യുറോ ചീഫുമായ ജോര്‍ജ് കള്ളിവയലിന്റെ ഭാര്യാ സഹോദരനാണ്.

RELATED STORIES

Share it
Top