കെഎസ്ആര്‍ടിസി ബസ് വീടിന്റെ മതിലില്‍ ഇടിച്ചു കയറി ആറുപേര്‍ക്ക് പരിക്ക് : അപകടത്തിന് കാരണം അമിതവേഗതയെന്ന്ചങ്ങനാശ്ശേരി: കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് വീടിന്റെ മതിലില്‍ ഇടിച്ച് കയറി ഡ്രൈവറുള്‍പ്പടെ ആറുപേര്‍ക്ക് പരിക്ക്.
ചങ്ങനാശ്ശേരിയില്‍ നിന്നും തിരുവല്ലായിലേക്ക് 29 യാത്രക്കാരുമായി പോവുകയായിരുന്ന തിരുവല്ല ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസ് പെരുന്ന വില്ലേജ് ഓഫിസിന് സമീപത്ത് വച്ചാണ് അപകടത്തില്‍പ്പെട്ടത്. വീടിന്റെ മതിലിലേക്ക് ഇടിച്ച് കയറി ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരിക്കേറ്റു. എതിരേ വന്ന കാറിനെ രക്ഷിക്കുന്നതിനുവേണ്ടി വലത്തോട്ട് വെട്ടിച്ചതിനെതുടര്‍ന്ന് ബസ്സിന്റെ നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ച് കയറിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ബസ് ഡ്രൈവര്‍ ചങ്ങേരില്‍ ജിജു പി നായര്‍ (42), തിരുവണ്ടൂര്‍ അമ്പലപ്പാട്ട് സോളി കുരുവിള (39), കുറിച്ചി മുക്കാട്ട് സണ്ണി തോമസ് (62), പള്ളം വേളയില്‍ സെലിമോന്‍ (49), വാകത്താനം ചിറയില്‍ മേരിക്കുട്ടി മര്‍ക്കോസ് (65), വെസ്റ്റ് ഓതര പ്ലാന്തറയില്‍ സോണിയ (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 10.30 നാണ് സംഭവം. ബസ്സിനു മുമ്പില്‍ വന്ന വാഹനത്ത മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് എതിര്‍ ഭാഗത്തുനിന്നും അമിത വേഗതയില്‍ വന്ന കാറിനെ ഇടിക്കാതിരിക്കാന്‍ വലത്തോട്ടു വെട്ടിച്ചപ്പോ ള്‍ ബസ്സിന്റെ നിയന്ത്രണം വിടുകയായിരുന്നു. ബസ്സിന്റെ അമിത വേഗതയായിരുന്നു അപകടത്തിനു കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടം നടന്നയിടത്ത് 11  കെവി ലൈന്‍പോവുന്ന പോസ്റ്റുണ്ടായിരുന്നു.
ബസ് ഇതിലിടിച്ചിരുന്നെങ്കില്‍ വന്‍ ദുരന്തമുണ്ടായേനേ. അവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഡ്രൈവറേയും കണ്ടക്ടറേയും ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.

RELATED STORIES

Share it
Top