കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് 35 പേര്‍ക്കു പരിക്ക്

മുക്കം: കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് 35 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 8 ഓടെയാണ് സംഭവം. തിരുവമ്പാടി-കോഴിക്കോട്-ഗുരുവായൂര്‍ റൂട്ടിലോടുന്ന ബസ്സിനെ വെസ്റ്റ് മണാശേരിയില്‍ വച്ച് സ്വകാര്യ ബസ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ സൈഡ് കൊടുക്കുമ്പോള്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.
സ്‌കൂള്‍ കുട്ടികളടക്കം നിരവധി യാത്രക്കാര്‍ ഈ സമയം ബസിലുണ്ടായിരുന്നു. കൂടുതല്‍ പേര്‍ക്കും മുഖത്താണ് പരിക്കേറ്റത്. പലരുടേയും പല്ലുകള്‍ നഷ്ടപ്പെടുകയും മുക്കിന്റെ പാലം പൊട്ടുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവര്‍ മണാശേരി കെഎംസിടി മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി. രണ്ടു പേരുടെ കൈയുടെ എല്ല് പൊട്ടിയിട്ടുണ്ട്. മണാശ്ശേരി മുതല്‍ കരിയാകുളങ്ങര വരെ റോഡിന് വീതി വളരെ കുറവായതിനാല്‍ ഇവിടെ അപകടങ്ങള്‍  പതിവാണ്.

RELATED STORIES

Share it
Top