കെഎസ്ആര്‍ടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് 16 പേര്‍ക്കു പരിക്ക്
kasim kzm2018-07-25T12:08:56+05:30
പാമ്പാടി: കെഎസ്ആര്‍ടി സി ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 16 പേര്‍ക്കു പരിക്കേറ്റു. പാമ്പാടി ആര്ഐടിക്കു സമീപമാണ് അപകടം. അപകടത്തില്‍ സാരമായി പരിക്കേറ്റ ആറ് പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ പാമ്പാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളവര്‍ ചിറ്റടി കൊന്നപ്പാടം അജയകുമാര്‍ (59)ന് തലക്കു സാരമായി പരിക്കേറ്റു.
കട്ടപ്പന അമ്പലകവല നാരങ്ങാവിളയില്‍ മോഹനന് (60), കാഞ്ഞിരപ്പള്ളി എഎസ്ഐ മുണ്ടക്കയം സ്വദേശി രാജു (52), കിടങ്ങൂര്‍ ഈച്ചത്തില് പ്രസാദ് കുമാറിന്റെ ഭാര്യ ആശ (42), വൈക്കം മേവള്ളൂര്‍ ആറ്റുമാലി വൈപ്പില്‍ സലിന് (42), വണ്ടിപേരിയാര് തേങ്കല് എസ്റ്റേറ്റ് മണികണ്ഠന് (51), പാമ്പാടി താലൂക്ക് ആശുപത്രിയിലും പത്തനാട് കരിമലപ്പുത്തന് പറമ്പില്‍ അരുണ്‍ (33), കൊടുങ്ങൂര്‍ നരിപ്പാറകുന്നേല് പ്രസന്ന (42), മകള്‍ അശ്വതിമോഹന് (23), ചെങ്ങന്നൂര്‍ കിഴങ്ങേക്കര ജോര്‍ജ് (63), ഭാര്യ അന്നമ്മ (62), കാഞ്ഞിരപ്പള്ളി തുരുത്തേല്‍ കിഴക്കേടത്ത തോമസ് ജോണ്‍ (60), കിടങ്ങൂര്‍ കാവും കുന്നേല്‍ ജെറിന് (23), പാലാ ഇടമറ്റം പുളിമൂട്ടില്‍ സിദ്ധാര്‍ഥ് (42) എന്നിവരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45ഓടെ കുമളിയില്‍ നിന്ന് കോട്ടയത്തേക്കു പോവുകയായിരുന്ന ബസ്.
ബസ്സിനെ മറികടന്ന് വന്ന ഓട്ടോയില്‍ ഇടിക്കാതിരിക്കാനായി വെട്ടിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് കുഴിയിലേക്കു വട്ടം മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പാമ്പാടിയില്‍ നിന്നെത്തിയ ഫയര്‍ അഗ്നിശമനാ സേനയും പാമ്പാടി പോലിസും ചേര്‍ന്നാണ് ബസ്സിനുള്ളില്‍ കുടുങ്ങിയവരെ ആശുപത്രിയില്‍ എത്തിച്ചത്്.