കെഎസ്ആര്‍ടിസി ബസ്സുകളുടെ ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്ത നിലയില്‍

ചവറ: കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്ത നിലയില്‍. കഴിഞ്ഞ ദിവസം രാത്രി രണ്ടോടെയാണ് സംഭവം. തെക്കുംഭാഗം ഗ്രൗണ്ടില്‍  പാര്‍ക്ക് ചെയ്തിരുന്ന സ്‌റ്റേ ബസ്സുകളുടെ ചില്ലുകളാണ് എറിഞ്ഞ് തകര്‍ത്തത്. സംഭവത്തിന് പിന്നില്‍ സാമൂഹികവിരുദ്ധരാണെന്ന് കരുതുന്നു. സംഭവം നടന്നയുടന്‍ തെക്കുംഭാഗം പോലിസിലറിയിച്ചിട്ടും മണിക്കൂറുകള്‍ കഴിഞ്ഞാണ് പോലിസ് സ്ഥലത്ത് എത്തിയതെന്ന് ആരോപണമുണ്ട്. പ്രതികളെ  ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രതിഷേധത്തിലാണ്. പ്രതികളെ പിടികൂടാത്ത പക്ഷം സ്‌റ്റേ സര്‍വീസുകള്‍ നിര്‍ത്തി  വയ്ക്കാന്‍ സാധ്യതയുണ്ടെന്നറിയുന്നു.  ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ക്ക് ഉപകരിക്കുന്ന സ്‌റ്റേ സര്‍വീസ് സാമൂഹിക വിരുദ്ധരുടെ അക്രമം മൂലം നിര്‍ത്തലാക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കും.

RELATED STORIES

Share it
Top