കെഎസ്ആര്‍ടിസി ബസ്സില്‍ കണ്ടക്ടറായി എംഡി

തിരുവനന്തപുരം: തൊഴിലാളി ദിനത്തില്‍ കെഎസ്ആര്‍ടിസി ബസ്സില്‍ കണ്ടക്ടറായി ജോലി ചെയ്ത് എംഡി ടോമിന്‍ ജെ തച്ചങ്കരി. തിരുവനന്തപുരത്ത് നിന്നു ഗുരുവായൂരിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചറിലാണ് ജീവനക്കാരുടെ യൂനിഫോമിട്ട് ടിക്കറ്റ് മെഷീനുമായി തച്ചങ്കരി കണ്ടക്ടറായി ജോലി ചെയ്തത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം ആര്‍ടി ഓഫിസില്‍ നിന്നു തച്ചങ്കരി കണ്ടക്ടര്‍ ലൈസ ന്‍സ് എടുത്തിരുന്നു. വെഞ്ഞാറമൂട്ടിലെത്തിയ തച്ചങ്കരിയെ മാധ്യമപ്രവര്‍ത്തകരും സാധാരണക്കാരും കാമറയില്‍ പകര്‍ത്തി. തച്ചങ്കരിയുടെ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയി ല്‍ വൈറലാണ്. തിരുവല്ലഡിപ്പോയില്‍ ഡ്യൂട്ടി അവസാനിപ്പിച്ച് അവിടെയുള്ള ജീവനക്കാരുമായി കൂടിക്കാഴ്ചയും നടത്തി.
മാസങ്ങള്‍ക്കു ശേഷം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം ന ല്‍കിയും തച്ചങ്കരി കഴിഞ്ഞ ദിവസം ജീവനക്കാരെ ഞെട്ടിച്ചിരുന്നു.  എംഡിയായി ചുമതലയേറ്റയുടന്‍ ജീവനക്കാര്‍ക്കു കൃത്യമായി ശമ്പളം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

RELATED STORIES

Share it
Top