കെഎസ്ആര്‍ടിസി ബസ്സിന്റെ ഹൈഡ്രോളിക് ഡോറില്‍ കൈ കുടുങ്ങി പരിക്ക്‌

വടകര: കെഎസ്ആര്‍ടിസി ബസിന്റെ ഓട്ടോമാറ്റിക് ഹൈഡ്രോളിക് ഡോറില്‍ കൈകുടുങ്ങി പത്രപ്രവര്‍ത്തകന്് പരിക്കേറ്റു. ചന്ദ്രിക വടകര സബ് ബ്യൂറോ റിപോര്‍ട്ടര്‍ പി അബ്ദുല്ലത്തീഫിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി വടകര നിന്നും ബംഗളൂരുവിലേക്ക് പോകുന്ന സുല്‍ത്താന്‍ ബത്തേരി ഡിപ്പോവിന്റെ കീഴിയിലുള്ള ആര്‍പികെ 989 നമ്പര്‍ സൂപ്പര്‍ഫാസ്റ്റില്‍ നാദാപുരത്ത് ബസിറങ്ങുമ്പോഴാണ് സംഭവം.
െ്രെഡവര്‍ സ്വിച്ചിലൂടെ തുറക്കുകയും അടക്കുകയും ചെയ്യുന്ന ഓട്ടോമാറ്റിക് ഡോറിനുള്ളിലാണ് ലത്തീഫിന്റെ വലതു കൈ കുടുങ്ങിയത്. പിന്‍വശത്തെ തുറന്നു വച്ച ഡോറിലൂടെ പുറത്തിറങ്ങുമ്പോള്‍ െ്രെഡവര്‍ അശ്രദ്ധമായി ഡോര്‍ പെട്ടെന്ന് അടക്കുകയായിരുന്നു. ഇതോടെ വലതു കൈ പൂര്‍ണ്ണമായും ഡോറിനുള്ളില്‍ കുടുങ്ങി. ബസില്‍ കയറാന്‍ കാത്തു നിന്നവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് െ്രെഡവര്‍ ഹൈഡ്രോളിക് ഡോര്‍ തുറന്നതോടെയാണ് കൈ പുറത്തെടുക്കാനായത്. വാതിലിനുള്ളില്‍ കുടുങ്ങി വലതു കൈയ്യിന്റെ പേശിക്ക് ക്ഷതമേറ്റിട്ടുണ്ട്. ഭാഗ്യത്തിനാണ് ഗുരുതരമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. അതേസമയം അശ്രദ്ധമായി ഡോര്‍ കൈകാര്യ ചെയ്ത െ്രെഡവറോട് കാര്യം അന്വേഷിച്ചപ്പോള്‍ നിരുത്തരവാദപരമായ മറുപടിയാണ് ലഭിച്ചതെന്ന് അബ്ദുല്ലത്തീഫ് പറഞ്ഞു. ഡോറിന്റെ സ്വിച്ച് ലൈറ്റ് പ്രവര്‍ത്തനക്ഷമമല്ലെന്നായിരുന്നു െ്രെഡവറുടെ മറുപടി. കണ്ടക്ടറോട് പരാതിപ്പെട്ടപ്പോള്‍ ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാന്‍ കഴിയില്ലെന്ന ധിക്കാരം നിറഞ്ഞ പ്രതികരണവും ലഭിച്ചു. വലതു കൈയ്യിന്റെ പേശിക്ക് ക്ഷതമേറ്റ അബ്ദുല്ലത്തീഫ് നാദാപുരം ഗവണ്‍മെന്റ് ആസ്പത്രിയില്‍ ചികിത്സ തേടി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോടുള്ള കെഎസ്ആര്‍ടിസി സോണല്‍ ഓഫീസര്‍ക്ക് ഇദ്ദേഹം പരാതി നല്‍കിയിരിക്കുകയാണ്.
ബസ്സില്‍ നിന്നും യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുമ്പോള്‍ ജീവനക്കാരുടെ സമീപനത്തെ സംബന്ധിച്ച് വടകരയില്‍ വ്യാപക പരാതിയുണ്ട്. സ്വകാര്യ ബസ് ജീവനക്കാരുടെ കാര്യത്തിലും പരാതികള്‍ ഏറെയാണ്. കഴിഞ്ഞ ദിവസം മാഹിയില്‍ നിന്നും കല്യാണം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തില്‍ മുതിര്‍ന്ന സ്ത്രീ ബസിലേക്ക് കയറമ്പോള്‍ ഒടുങ്ങനെ ബസ് മുന്നോട്ടെടുത്ത സംഭവം നടന്നിരുന്നു. ഈ സ്ത്രീയുടെ മുന്നില്‍ കയറിയ മറ്റൊരാള്‍ പിടിച്ചതോടെയാണ് സ്ത്രീ രക്ഷപ്പെട്ടത്. വീഴ്ചയില്‍ തോളെല്ലിന് ക്ഷതമേറ്റിരുന്നു. എന്നാല്‍ സംഭവത്തില്‍ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ കൊണ്ടുപോയി ആവശ്യമായ ചികില്‍സ നല്‍കാന്‍ ബസ് ജീവനക്കാര്‍ തയ്യാറായില്ല. വടകരയിലെ ബസ്സ് സ്റ്റാന്‍ഡുകളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളോട് ബസ് ജീവനക്കാര്‍ കാണിക്കുന്ന ക്രൂരതകള്‍ പല തവണ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഒരു നടപടിയുമുണ്ടാവില്ലെന്നതാണ് വസ്തുത.

RELATED STORIES

Share it
Top