കെഎസ്ആര്‍ടിസി ബസിടിച്ച് വഴിയോര കച്ചവടക്കാരന്‍ മരിച്ചുകാസര്‍കോട്: കെഎസ്ആര്‍സി ബസിടിച്ച് ചെമനാട് ജംഗ്ഷഷനില്‍ വഴിയോരത്ത് തട്ടുകട നടത്തുന്നയാള്‍ മരിച്ചു. മധൂര്‍ അറന്തോട് സ്വദേശിയും ചെര്‍ക്കളയില്‍ താമസക്കാരനുമായ ഇബ്രാഹിം (50) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ ചെമനാട് ജംഗ്ഷനിലാണ് അപകടം.തട്ടുകട തുറന്ന് പാല്‍ വാങ്ങി തിരിച്ചു വരുന്നതിനിടയില്‍ കൊട്ടാരക്കരയില്‍ നിന്നും കര്‍ണാടക സുള്ള്യയിലേക്ക് പോവുകയായിരുന്ന കേരള എസ്ആര്‍ടിസിയുടെ സൂപ്പര്‍ഫാസ്റ്റ് ഇടിക്കുകയായിരുന്നു.അമിതവേഗതയില്‍ ദിശതെറ്റിച്ച് എത്തിയ ബസ് നടന്നു പോവുകയായിരുന്ന ഇബ്രാഹിമിനെ ഇടിച്ച് തെറിപ്പിച്ച ശേഷം ഡിവൈഡറില്‍ ഇടിച്ച് നിന്നു.റോഡില്‍ വീണ ഇബ്രാഹിമിനെ ഉടന്‍ തന്നെ നാട്ടുകാര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളുരു ആശുപത്രിയില്‍ കൊണ്ടു പോകവേ വഴിമധ്യേ മരിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് മാസത്തോളമായി ഇബ്രാഹിം ചെമനാട് തട്ടുകട നടത്തി വരികയായിരുന്നു. ഭാര്യവീടായ ചെര്‍ക്കളയില്‍ താമസിച്ചു വരികയായിരുന്നു.എന്നും നടന്നാണ് ഇബ്രാഹിം ചെമനാട് കച്ചവടത്തിനായി എത്തുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അപകടത്തിനിടയാക്കിയത് ബസിന്റെ അമിത വേഗതയാണെന്ന് പരിസരവാസികള്‍ പറഞ്ഞു. ബസ് പോലീസ് കസ്റ്റഡിയെടുത്തു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ചെര്‍ക്കളയിലെ വീട്ടിലെത്തിച്ചു. ഖബറടക്കം ചെര്‍ക്കള മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍. പരേതനായ അബ്ദുല്ലയുടെയും ബീഫാത്തിമയുടെയു മകനാണ്. ഭാര്യ: റംല, മക്കള്‍: ഫൈറൂസ് ( വിദ്യാര്‍ഥി, വിദ്യാനഗര്‍, ഐ.ടി.ഐ) നയിമുദ്ദീന്‍, മൊയ്‌നുദ്ദീന്‍ (ചെര്‍ക്കള ഗവ.ഹൈസ്‌ക്കൂള്‍, വിദ്യാര്‍ഥി ), സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍, സുബൈര്‍, സിദ്ദീഖ്, ഹലീമ, നഫീസ, മറിയം ബി, സഫിയ.

RELATED STORIES

Share it
Top