കെഎസ്ആര്‍ടിസി പെന്‍ഷന്‍: മൂന്നാംഘട്ട വിതരണം പുരോഗമിക്കുന്നു

തിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ വഴിയുള്ള കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണത്തിന്റെ മൂന്നാംഘട്ടം പുരോഗമിക്കുന്നു. മാസങ്ങളായി മുടങ്ങിക്കിടന്നിരുന്ന കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം സര്‍ക്കാരിന്റെ ഉത്തരവു പ്രകാരം ഫെബ്രുവരിയിലാണ് സഹകരണ വകുപ്പ് ഏറ്റെടുത്തത്. 2018 ഫെബ്രുവരി വരെയുള്ള പെന്‍ഷന്‍ കുടിശ്ശിക 39107 പേര്‍ക്ക് 216.81 കോടി രൂപ വിതരണം ചെയ്തു. മാര്‍ച്ചിലെ ലിസ്റ്റ് പ്രകാരമുള്ള 37,852 പേര്‍ക്ക് 55.32 കോടി രൂപ വിതരണം ചെയ്തു. മൂന്നാം ഘട്ടത്തില്‍ 38,466 പേര്‍ക്ക് 57.76 കോടി രൂപയാണ് വിതരണം ചെയ്യേണ്ടത്. പ്രാഥമിക സഹകരണ ബാങ്കുകളിലെ പെന്‍ഷന്‍കാരുടെ എസ്ബി അക്കൗണ്ടിലേക്ക് മാറ്റിയ തുക അതത് ബാങ്കുകളിലെത്തി കൈപറ്റണം. മൂന്നാംഘട്ടത്തില്‍ ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ വിതരണത്തിന് ആവശ്യമായ തുക കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വിവിധ ബാങ്കുകളുടെ അക്കൗണ്ടില്‍ എത്തി ഏപ്രില്‍ 30 മുതല്‍ വിതരണം ആരംഭിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top