കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി:  കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിനായി മാര്‍ഗരേഖ തയാറാക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. കുടിശ്ശിക ഉള്‍പ്പെടെ 2018 ജൂലൈ വരെയുള്ള പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.ഇതിനായി 600 കോടി രൂപ വേണം. ഈ തുക സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കും. ബാങ്ക് അക്കൗണ്ട് വഴിയാകും തുക നല്‍കുകയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.കുടിശ്ശിക തീര്‍ക്കുന്നതു സംബന്ധിച്ച നടപടിക്രമം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കണമെന്ന് കോടതി സര്‍ക്കാരിനെ അറിയിച്ചു.
അതേസമയം കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക സംബന്ധിച്ച പ്രശ്‌നത്തില്‍ അടിയന്തര ഇടപെടലിനായി ഇന്ന് രാത്രി എട്ടിന് മുഖ്യമന്ത്രി യോഗം വിളിച്ചു.ഗതാഗത മന്ത്രിയും കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരും ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കും.

RELATED STORIES

Share it
Top