കെഎസ്ആര്‍ടിസി പത്തനംതിട്ട-മൈസൂരു സൂപ്പര്‍ ഡീലക്‌സ് സര്‍വീസ് തുടങ്ങിപത്തനംതിട്ട: കെഎസ്ആര്‍ടിസിയുടെ പത്തനംതിട്ട-മൈസൂര്‍ സൂപ്പര്‍ ഡീലക്‌സ് സര്‍വീസിന്റെ ഫഌഗ് ഓഫ് വീണാ ജോര്‍ജ് എംഎല്‍എ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍കുമാര്‍, മാത്യൂസ് ജോര്‍ജ്,  വി കെ പുരുഷോത്തമന്‍പിള്ള, എന്‍ സജികുമാര്‍, നൗഷാദ് കണ്ണങ്കര, എം ഇക്ബാല്‍, അബ്ദുല്‍ ഷുക്കൂര്‍, ഡിറ്റിഒ സി ഉദയകുമാര്‍, ഡിപ്പോ എന്‍ജിനിയര്‍ രാജു, ജി ഗിരീഷ് കുമാര്‍, പോള്‍സന്‍ ജോസഫ്, രാജന്‍ ആചാരി പങ്കെടുത്തു. രണ്ട് ബസ്സുകളാണ് മൈസൂര്‍ സര്‍വീസിനായി കെഎസ്ആര്‍ടിസി സജ്ജമാക്കിയിട്ടുള്ളത്. ദിവസവും വൈകീട്ട് ആറിന് പത്തനംതിട്ടയില്‍ നിന്നും മൈസൂരില്‍ നിന്നും ബസ്സുകള്‍ പുറപ്പെടും. പിറ്റേന്ന് രാവിലെ 7.15ന് യഥാക്രമം മൈസൂരിലും പത്തനംതിട്ടയിലും ബസ്സുകള്‍ എത്തും. പത്തനംതിട്ട-മൈസൂര്‍ നിരക്ക് 690 രൂപയാണ്. കോഴഞ്ചേരി, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, തൃശൂര്‍, അഴിക്കോട്, ഷൊര്‍ണൂര്‍, ബത്തേരി വഴിയാണ് ബസ് മൈസൂരിലെത്തുകയെന്ന് ഡിറ്റിഒ സി ഉദയകുമാര്‍ അറിയിച്ചു.

RELATED STORIES

Share it
Top