കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

പൊന്നാനി: ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച  കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെ ന്റ് ചെയ്തു. പൊന്നാനി കെഎസ്ആര്‍ടിസി ഡിപ്പോയിലെ ലോ ഫ്‌ളോര്‍ ബസ് ഡ്രൈവര്‍ സന്തോഷിന്റെ ലൈസന്‍സാണ് സസ്‌പെന്റ് ചെയ്തത്. വാഹനത്തില്‍ യാത്രക്കാരനായിരുന്ന പൊന്നാനി എഎംവിഐ നിസാര്‍ ഡ്രൈവറുടെ പ്രവൃ ത്തി റിപോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പൊന്നാനി ജോയിന്റ് ആര്‍ടിഒ ആണ് ലൈസന്‍സ് സസ്‌പെന്റ് ചെയ്തത്. പൊന്നാനി എംവിഐ ഫെനില്‍ ഡ്രൈവറായ ജബ്ബാറിനെതിരേയും സമാന നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പൊതുജനം പരാതികള്‍ ജോയിന്റ് ആര്‍ടിഒയുടെ വാട്ട്‌സ്ആപ്പ് നമ്പറായ 85476 39054 ലേക്ക് അയക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top