കെഎസ്ആര്‍ടിസി ഡിപ്പോ വികസനം: സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു

കണ്ണൂര്‍: ഉത്തര മലബാറിലെ പ്രധാന കെഎസ്ആര്‍ടിസി ഡിപ്പോയായ കണ്ണൂര്‍ ഡിപ്പോയുടെ സമഗ്രവികസനത്തിന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. കണ്ണൂര്‍-പഴയങ്ങാടി-പയ്യന്നൂര്‍ റൂട്ടില്‍ ചെയിന്‍ സര്‍വീസ് ഏപ്രില്‍ മാസത്തില്‍ തന്നെ വീണ്ടും ആരംഭിക്കാനും തീരുമാനമായി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നിര്‍ദേശ പ്രകാരമാണ് യോഗം വിളിച്ചത്.
കണ്ണൂര്‍ ഡിപ്പോയില്‍നിന്ന് കൂടുതല്‍ ബസ്‌റൂട്ടുകള്‍ പരിഗണിക്കും. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് കണ്ണൂര്‍ ഡിപ്പോയില്‍ നിര്‍മിച്ച ഓഫിസ് ബ്ലോക്കിന്റെയും ഗ്യാരേജിന്റെയും നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കാനും നിര്‍ദേശിച്ചു. യോഗത്തില്‍ മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെഎസ്ആര്‍ടിസി ചീഫ് എന്‍ജിനീയര്‍ ആര്‍ ഇന്ദു, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കെ എം ശ്രീകുമാര്‍, എം ടി സുകുമാരന്‍, ഷറഫ് മുഹമ്മദ്, ജി അനില്‍കുമാര്‍, മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരായ കെ ആര്‍ ഹരീന്ദ്രനാഥ്, കെ എസ് മധുസൂദനന്‍, ജെ ഷൈന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top