കെഎസ്ആര്‍ടിസി ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് പരാതികോട്ടയം: കെഎസ്ആര്‍ടിസി െ്രെഡവര്‍മാര്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോപണം.നിയമലംഘനം കണ്ടാലും പോലിസ് നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. കോട്ടയം നഗരത്തിലാണ് ഇത്തരത്തില്‍ കെഎസ്ആര്‍ടിസിയുടെ ട്രാഫിക് നിയമലംഘനം നടക്കുന്നത്. കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനില്‍ നിന്നിറങ്ങുന്ന ബസ്സുകള്‍ വണ്‍വേ തെറ്റിച്ചാണ് ചില സമയങ്ങളില്‍ സര്‍വീസ് നടത്തുന്നത്. എന്നാല്‍ ഇത് തടയാന്‍ കെഎസ്ആര്‍ടിസിക്കു സമീപം ഡ്യൂട്ടിയില്‍ നില്‍ക്കുന്ന പോലിസുകാര്‍ ശ്രമിക്കാറില്ലെന്നാണ് പരാതി. സ്വകാര്യ വാഹന ഉടമകളെ ട്രാഫിക് നിയമത്തിന്റെ പേരില്‍ വേട്ടയാടുമ്പോഴാണ് കെഎസ്ആര്‍ടിസിയുടെ വണ്‍വേ തെറ്റിച്ചുള്ള സര്‍വീസ്. കഴിഞ്ഞ ദിവസം റോഡില്‍ തിരക്കുള്ള സമയത്തായിരുന്നു കെഎസ്ആര്‍ടിസിയുടെ വണ്‍വേ തെറ്റിച്ചുള്ള ഓട്ടം. ഇത് റോഡില്‍ ഗതാഗതക്കുരുക്കുണ്ടാക്കിയതിനെ തുടര്‍ന്ന് കാര്‍ യാത്രക്കാരും മറ്റും ബഹളം വച്ചപ്പോള്‍ മാത്രമായിരുന്നു പോലിസ് പ്രശ്‌നം പരിഹരിക്കാനെത്തിയത്. 15 മിനിറ്റോളം ബസ് സ്റ്റാന്‍ഡിന് മുമ്പില്‍ ഗതാഗതം തടസപ്പെട്ടു.പലപ്പോഴും ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസ്സുകളാണ് ഇത്തരത്തില്‍ വണ്‍വേ തെറ്റിക്കുന്നത്. ബസ് സ്‌റ്റേഷനില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന ബസ്സുകള്‍ ഇടത്തേക്ക് തിരിഞ്ഞ് പിഡബ്ല്യുഡി റസ്റ്റ് ഹൗസിന് സമീപം വഴിയാണ് സര്‍വീസ് നടത്തേണ്ടത്. എന്നാല്‍ ഇത് പല സാഹചര്യങ്ങളിലും കെഎസ്ആര്‍ടിസി പാലിക്കാറില്ല.കൂടാതെ, ടിബി റോഡില്‍ നിന്ന് ആദംടവറിവ് മുമ്പിലുള്ള ഇടുങ്ങിയ വഴിയിലൂടെ സര്‍വീസ് നടത്തരുതെന്നും നിര്‍ദേശമുണ്ട്. ഇതും ബസ് െ്രെഡവര്‍മാര്‍ തെറ്റിക്കുന്നത് നിത്യസംഭവമാണ്. കോട്ടയത്തു നിന്നും പാലാ, എറണാകുളം, വൈക്കം, തുടങ്ങിയ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസ്സുകള്‍ എളുപ്പമാര്‍ഗമെന്ന നിലയിലാണ് വണ്‍വേ തെറ്റിച്ച് സര്‍വീസ് നടത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍ വണ്‍വേ തെറ്റിച്ച് ബസ് ഓടിക്കുന്ന െ്രെഡവര്‍മാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന അറിയിപ്പ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നോട്ടീസായി പതിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്തരക്കാര്‍ക്കെതിരേ പോലിസും കെഎസ്ആര്‍ടിസിയും നടപടി സ്വീകരിക്കാറില്ല. മുമ്പ് സമാനമായി വണ്‍വേ തെറ്റിച്ച് ഓടിയ ബസ് പോലിസ് തിരിച്ച് വിട്ടെങ്കിലും നടപടി സ്വീകരിക്കാന്‍ തയാറായിരുന്നില്ല. അതേസമയം, വണ്‍വേ തെറ്റിച്ച് രാത്രിയില്‍ നഗരത്തിലെത്തുന്ന ബൈക്ക് യാത്രികര്‍ക്കെതിരേ പോലിസ് കര്‍ക്കശ നിലപാടു സ്വീകരിക്കാറുണ്ട്.

RELATED STORIES

Share it
Top