കെഎസ്ആര്‍ടിസി ചിപ്പിലിത്തോട് വരെ സര്‍വീസ് ഇന്നു തുടങ്ങും

കോഴിക്കോട്: താമരശ്ശേരി ചുരം ഇടിഞ്ഞതിനാല്‍ ഇന്നു മുതല്‍ കെഎസ്ആര്‍ടിസി  സര്‍വീസുകള്‍ ചിപ്പിലിത്തോട് വരെ നടത്താന്‍ തീരുമാനിച്ചതായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ യൂനിറ്റുകളില്‍ നിന്നു ചിപ്പിലിത്തോട് വരെയും സര്‍വീസ് നടത്തും. ദീര്‍ഘദൂര സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ കുറ്റിയാടി വഴി സര്‍വീസ് നടത്തും.  ഇന്ന് രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെ ചിപ്പിലിത്തോട് നിന്ന് കോഴിക്കോട്ടേക്കും വയനാട്ടിലേക്കും സര്‍വീസുണ്ടാകും. രാത്രികാല സര്‍വീസ് ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top