കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക്് അക്രമത്തില്‍ പരിക്കേറ്റുപെരിന്തല്‍

മണ്ണ: യുവതിയോട് മോശമായി പെരുമാറിയതായി ആരോപിച്ച് നാലംഗ സംഘത്തിന്റെ അക്രമണത്തില്‍ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്കു പരിക്ക്. പെരിന്തല്‍മണ്ണ ഡിപ്പോയിലെ കണ്ടക്ടര്‍ പി സുധീഷിനു നേരെയാണ് അക്രമണം. ഇന്നലെ രാവിലെ 11ന് അലനലൂരിരിലാണ് സംഭവം.
രണ്ട് ദിവസം മുന്‍പ് യാത്രയ്ക്കിടെ കണ്ടക്ടര്‍ പ്രദേശവാസിയായ യുവതിയോട് മോഷമായി പെരുമാറിയതായാണ് ആക്ഷേപം. എന്നാല്‍, മറ്റൊരു റൂട്ടിലെ കണ്ടക്ടറായ സുധീഷ് ഇന്നലെ ആദ്യമായാണു തിരുവാഴാംകുന്ന് റൂട്ടില്‍ ജോലിക്കെത്തിയതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. പരിക്കേറ്റ സുധീഷിനെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
പോലിസ് കേസെടുത്തു. മാസങ്ങള്‍ക്കു മുന്‍പ് മേലാറ്റൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് ഡ്രൈവറെ യുവതി ചെരുപ്പ് ഉപയോഗിച്ച് അക്രമിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

RELATED STORIES

Share it
Top