കെഎസ്ആര്‍ടിസി നാലായിരത്തി അഞ്ഞൂറിലധികം പേരുടെ നിയമനം മരവിപ്പിച്ചു


തിരുവനന്തപുരം :  കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തസ്തികയിലേക്ക് പി.എസ്.സി അഡ്വൈസ് മെമോ ലഭിച്ചവരുടെ നിയമനം മരവിപ്പിച്ചതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചു. ജീവനക്കാരുടെ എണ്ണം കുറച്ചുകൊണ്ടുവരുകയാണെന്നും അഡ്വൈസ് മെമോ  ലഭിച്ച നാലായിരത്തി അഞ്ഞൂറിലധികം പേര്‍ക്ക് തത്കാലം നിയമനം നല്‍കാനാകില്ലെന്നുമാണ് എസ്. ശര്‍മയുടെ ചോദ്യത്തിന് മന്ത്രി രേഖാമൂലം നല്‍കിയ മറുപടി. ശരാശരിയില്‍ അധികമാണ് കെ എസ് ആര്‍ ടി സിയിലെ കണ്ടക്ടര്‍മാരുടെ എണ്ണമെന്ന് സുശീല്‍ ഖന്ന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും  അതുകൊണ്ടുതന്നെ കണ്ടക്ടര്‍മാരുടെ എണ്ണം കുറച്ചുകൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

RELATED STORIES

Share it
Top