കെഎസ്ആര്‍ടിസിയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തനിലയില്‍



സുല്‍ത്താന്‍ബത്തേരി: കെ.എസ്.ആര്‍.ടി.സി ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് ആത്മഹത്യചെയ്ത നിലയില്‍. കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും വിരമിച്ച തലശ്ശേരി സ്വദേശി നടേശ് ബാബുവിനെയാണ് ബത്തേരിയിലെ ഒരു ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. പെന്‍ഷന്‍ മുടങ്ങിയതിലുള്ള മാനസിക സമ്മര്‍ദ്ധമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന.

RELATED STORIES

Share it
Top