കെഎസ്ആര്‍ടിസിയിലെ പരിഷ്‌കാരം: തൊഴിലാളി യൂനിയനുകള്‍ പ്രക്ഷോഭത്തിന്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡിയായി ചുമതലയേറ്റ ശേഷം എഡിജിപി ടോമിന്‍ ജെ തച്ചങ്കരി നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ക്കെതിരേ തൊഴിലാളി സംഘടനകള്‍. തച്ചങ്കരിയുടെ പരിഷ്‌കാരങ്ങള്‍ തൊഴിലാളിവിരുദ്ധമാണെന്ന് ആരോപിച്ച് സംയുക്ത പ്രക്ഷോഭത്തിനായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി ഡ്രൈവേഴ്സ് യൂനിയന്‍ എന്നിവര്‍ തീരുമാനിച്ചു.
പണിമുടക്ക് അടക്കമുള്ള സമരപരിപാടികളിലേക്കു കടക്കാനും യൂനിയനുകള്‍ ആലോചിക്കുന്നുണ്ട്. ടോമിന്‍ ജെ തച്ചങ്കരി കെഎസ്ആര്‍ടിസി എംഡി ആയ ശേഷമുള്ള പരിഷ്‌കാരങ്ങളാണ് ട്രേഡ് യൂനിയനുകളുടെ പ്രതിഷേധത്തിനു കാരണം. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ തൊഴിലാളികളുടെ അവകാശങ്ങള്‍ ഓരോന്നായി കവര്‍ന്നെടുക്കുകയാണെന്നാണ് ആക്ഷേപം. എംഡിയുടെ തീരുമാനങ്ങള്‍ കെഎസ്ആര്‍ടിസിയെ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുന്നതാണെന്നും ട്രേഡ് യൂനിയനുകള്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് സംയുക്ത പ്രക്ഷോഭത്തിലേക്ക് ട്രേഡ് യൂനിയനുകള്‍ എത്തിയത്. 10ന് എല്ലാ യൂനിറ്റുകളിലും അവകാശ പ്രഖ്യാപന സമ്മേളനം നടത്തും. 24ന് ട്രാന്‍സ്പോര്‍ട്ട് ഭവന് മുന്നില്‍ സമരപ്രഖ്യാപന സമ്മേളനം നടക്കും.

RELATED STORIES

Share it
Top