കെഎഫ്എ മികച്ച താരങ്ങളെ പ്രഖ്യാപിച്ചു

കൊച്ചി: കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ (കെഎഫ്എ) 2017-18 വര്‍ഷത്തെ മികച്ച താരങ്ങള്‍ക്കുള്ള ഗോള്‍ഡ് മെഡലുകള്‍ പ്രഖ്യാപിച്ചു. ആണ്‍കുട്ടികളുടെ സീനിയര്‍ വിഭാഗത്തില്‍ വി മിഥുന്‍ (കണ്ണൂര്‍), പെണ്‍കുട്ടികളുടെ സീനിയര്‍ വിഭാഗത്തില്‍ കെ വി അതുല്യ (പത്തനംതിട്ട) എന്നിവരാണ് മികച്ച താരങ്ങള്‍.
ആണ്‍വിഭാഗം സബ്ജൂനിയറില്‍ ഷിഖില്‍ (മലപ്പുറം), ജൂനിയറില്‍ ഇ പി മുഹമ്മദ് ഷഫീഖ്  (കോട്ടയം) എന്നിവര്‍ മികച്ച താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. പെണ്‍വിഭാഗത്തില്‍ കോഴിക്കോട് നിന്നുള്ള എ ടി കൃഷ്ണപ്രിയ, പി വിസ്മയ രാജ് എന്നിവര്‍ യഥാക്രമം ജൂനിയര്‍, സബ്ജൂനിയര്‍ വിഭാഗങ്ങളിലെ മികച്ച താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയില്‍ ചേര്‍ന്ന കെഎഫ്എ വാര്‍ഷിക പൊതുയോഗത്തില്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.

RELATED STORIES

Share it
Top