കെഎടി താല്‍ക്കാലിക ഉത്തരവ് : പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ കൃഷി ഓഫിസര്‍മാരായി തുടരുന്നുപി എം അഹ്മദ്

തിരുവനന്തപുരം: മതിയായ രേഖകള്‍ ഹാജരാക്കാതിരുന്നതിനെ തുടര്‍ന്ന് 2014ല്‍ പിഎസ്‌സി റാങ്ക് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ ഇപ്പോഴും കൃഷി ഓഫിസര്‍മാരായി തുടരുന്നു. കൃഷി ഓഫിസര്‍ ഗ്രേഡ്-രണ്ടിലേക്ക് കാറ്റഗറി നമ്പര്‍ 279/ 2011 പ്രകാരം നടത്തിയ സ്യൂട്ടബിലിറ്റി ടെസ്റ്റില്‍ റാങ്ക് പട്ടികയില്‍ ഇടം നേടിയെങ്കിലും സര്‍വീസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതിരുന്നതിനെത്തുടര്‍ന്ന് ഒമ്പതു പേരെയാണ് പിഎസ്‌സി റാങ്ക് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നത്. 2015ലെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ താല്‍ക്കാലിക ഉത്തരവിന്റെ മറപിടിച്ച് ഇതില്‍ ഏഴു പേര്‍ ഇപ്പോഴും സംസ്ഥാനത്തെ വിവിധ കൃഷി ഓഫിസുകളില്‍ തുടരുകയാണ്. രണ്ടുപേര്‍ നിലവില്‍ അസി. കൃഷി ഓഫിസര്‍മാരായും തുടരുകയാണ്. കെ മോഹന്‍ദാസ്, പി പി രാജി, ആര്‍ ബാലചന്ദ്രന്‍ നായര്‍, വി വി രാജീവന്‍, പി ഒ തോമസ്, സാബു സി എസ്, പി എ അരുണ്‍ കുമാര്‍, വി എസ് മുഹമ്മദ് ഫാസില്‍, ബൈജു ബേബി എന്നിവരെയാണ് റാങ്ക് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഇതില്‍ ആദ്യത്തെ ഏഴു പേര്‍ക്കും പട്ടികയുടെ അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു. കൃഷിവകുപ്പില്‍ അസിസ്റ്റ ന്റുമാരെ കൃഷി ഓഫിസര്‍മാരായി നിയമിക്കുന്നതിന് 2013 ജനുവരി 19നായിരുന്നു അര്‍ഹതാ നിര്‍ണയ പരീക്ഷ നടത്തിയത്. തുടര്‍ന്ന് അര്‍ഹതാ പട്ടികയില്‍ ഇവര്‍ ഇടംപിടിക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ യഥാസമയം സര്‍വീസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല. പിന്നീട് സര്‍ട്ടിഫിക്കറ്റ്് ഹാജരാക്കിയെങ്കിലും പിഎസ്‌സിയുടെ തിരുത്ത ല്‍ വിജ്ഞാപനം ഋഞക (1) 638/2013/ ഋണ ററേ 05.03.2014 പ്രകാരം ഒമ്പതു പേരെയും അര്‍ഹതാ നിര്‍ണയ പട്ടികയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ഗസറ്റ് വിജ്ഞാപനപ്രകാരം അപേക്ഷിക്കുന്ന സമയത്ത് സ ര്‍വീസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതിരുന്നതിനാല്‍ യോഗ്യതാ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിന് പിഎസ്‌സി കമ്മീഷന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നും വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നു. നടപടിക്കു മുന്നോടിയായി ഉദ്യോഗാര്‍ഥികള്‍ക്കു കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരുന്നതായും വിശദീകരണം തൃപ്തികരമായിരുന്നില്ലെന്നും പിഎസ്‌സി വ്യക്തമാക്കുന്നു. റാങ്ക് പട്ടികയില്‍ നിന്ന് ഒഴിവാക്കിയ അറിയിപ്പു ലഭിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് താല്‍ക്കാലിക ഉത്തരവ് വാങ്ങി. 2015 സപ്തംബര്‍ 28ലെ ട്രൈബ്യൂണലിന്റെ താല്‍ക്കാലിക ഉത്തരവില്‍ മൂന്നു മാസത്തേക്ക് പിഎസ്‌സിയുടെ നടപടി തടയുകയായിരുന്നു. ഈ താല്‍ക്കാലിക ഉത്തരവിന്റെ മറവിലാണ് ഏഴു പേരും സംസ്ഥാനത്തെ വിവിധ കൃഷി ഓഫിസുകളില്‍ കൃഷി ഓഫിസര്‍മാരായി തുടരുന്നത്. അതേസമയം ഉണ്ണികുളം കൃഷിഭവനിലെ കൃഷി ഓഫിസറായി ജോലിചെയ്യുന്ന മുഹമ്മദ് ഫാസില്‍ എന്നയാളുടെ സ്ഥാനക്കയറ്റത്തിനുള്ള അപേക്ഷയില്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ തുടര്‍നടപടികള്‍ സാധ്യമല്ലെന്നു കാര്‍ഷിക വികസന കര്‍ഷക ക്ഷേമ ഡയറക്ടര്‍ 2016 ജൂലൈ നാലിന് കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ക്കു നല്‍കിയ കത്തില്‍ പറയുന്നു. ബൈജു ബേബി എന്നയാള്‍ക്കും സ്ഥാനക്കയറ്റം നല്‍കിയിട്ടില്ല.

RELATED STORIES

Share it
Top