കെഎം മാണിയെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം:  കെ.എം.മാണിയെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ കെ.എം.മാണിയുമായി ചര്‍ച്ച നടത്തിയിരുന്നു. പി.കെ.കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കളാണ് മാണിയുടെ പാലായിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്.എന്‍ഡിഎയുടെ നയപരിപാടികളും വീക്ഷണവും അംഗീകരിക്കുന്ന ആര്‍ക്കും മുന്നണിയിലേക്ക് വരാമെന്ന് കുമ്മനം പറഞ്ഞു. മുന്നണിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. മാണി അനുകൂലമായി പ്രതികരിച്ചാല്‍ ഘടക കക്ഷികള്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top