കെഎംസിസി വേങ്ങരോല്‍സവം ഒക്ടോബര്‍ 19ന്ദമ്മാം: വേങ്ങര മണ്ഡലം കെഎംസിസിയുടെ വേങ്ങരോത്സവം-2018 ഒക്ടോബര്‍ 19ന് സയ്ഹാത്ത് സദാറ പാര്‍ക്കില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വൈവിധ്യമാര്‍ന്ന മല്‍സരങ്ങള്‍ അരങ്ങേറും. ഉച്ചയ്ക്ക് ഒരു മണിക്ക് സ്ത്രീകളുടെ പാചക മത്സരവും കുട്ടികളുടെ ചിത്രരചന, നിറംകൊടുക്കല്‍ മത്സരവും ആരംഭിക്കും. വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന സാംസകാരിക സദസ്സില്‍ പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരെ ആദരിക്കും. ഡോക്യുമെന്ററി പ്രദര്‍ശനം, വേങ്ങര ചന്തയുടെ മാതൃകയില്‍ വഴിയോര കച്ചവടം തുടങ്ങിയവ ഉല്‍സവത്തിന് മാറ്റുകൂട്ടുമെന്ന് സംഘാടകര്‍ പറഞ്ഞു. വേങ്ങരോത്സവം ലോഗോ ദമ്മാം മീഡിയ ഫോറം ജനറല്‍ സെക്രട്ടറി അഷ്റഫ് ആളത്ത് പ്രകാശനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉമ്മര്‍ വളപ്പില്‍, ചെയര്‍മാന്‍ അബു കെ പി, ജനറല്‍ സെക്രട്ടറി ഹനീഫ എന്‍ പി, ട്രഷറര്‍ ഇസ്മായില്‍ പുള്ളാട്ട്, ഭാരവാഹികളായ ബീരാന്‍ കുട്ടി ചേറൂര്‍, ടി ടി കരീം, സമദ് കെ പി, കുഞ്ഞു വളപ്പില്‍, കരീം പുത്തലത്ത്, മന്‍സൂര്‍ ഒതുക്കുങ്ങല്‍, ജലീല്‍ വേങ്ങര തുടങ്ങിയവര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top