കെഎംസിസി-ഓബ്രോണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് വെള്ളിയാഴ്ച തുടക്കംദമ്മാം: കിഴക്കന്‍ പ്രവിശ്യാ കെഎംസിസി ബേപ്പൂര്‍ മണ്ഡലം കമ്മിറ്റി ഓബ്രോണ്‍ ബാഡ്മിന്റണ്‍ അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്മാഷ്-02 ഇന്റര്‍നാഷനല്‍ മെഗാ ബാഡ്മിന്റണ്‍ ഓപണ്‍ ടൂര്‍ണമെന്റിലെ സീനിയര്‍ മല്‍സരങ്ങള്‍ ഏപ്രില്‍ 6, 7 തിയ്യതികളില്‍ നടക്കും. സൗദിയിലെ പ്രമുഖ ക്ലബ്ബുകളില്‍ നിന്നായി സൗദി, ബഹ്‌റയ്ന്‍, ഇന്ത്യ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, ഇന്തോനീസ്യ, മലേസ്യ, ശ്രീലങ്ക, ഈജിപ്ത് രാജ്യങ്ങളില്‍ നിന്നുള്ള 500ലധികം കളിക്കാര്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രീമിയര്‍, ചാംപ്യന്‍ഷിപ്, വെറ്ററന്‍സ്, മാസ്റ്റേഴ്‌സ്, ഫ്‌ളൈറ്റ് ഒന്ന് മുതല്‍ ആറ് വരെ വിവിധ വിഭാഗങ്ങളിലായാണ് മല്‍സരങ്ങള്‍ അരങ്ങേറുക. വിജയികള്‍ക്ക് കാശ് പ്രൈസും ട്രോഫിയും സമ്മാനിക്കും. ഖാലിദിയ നോവോട്ടല്‍ ഹോട്ടലിന് പിറകിലുള്ള ഓബ്രോണ്‍ അക്കാദമി ഇന്‍ഡോര്‍ കോര്‍ട്ടിലാണ് മല്‍സരങ്ങള്‍ അരങ്ങേറുക. വെള്ളിയാഴ്ച വൈകീട്ട് 5ന് കായിക, സാംസ്‌കാരിക, വാണിജ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഉദ്ഘാടന ചടങ്ങ് നടക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ താജു അയ്യാരില്‍, നജീബ് എരഞ്ഞിക്കല്‍, സാജിദ് ആറാട്ടുപുഴ, അഷാദ് ബക്കര്‍, ഗണേഷ് പ്രസാദ്, സിയാദ് അബ്ദുല്‍ അസീസ് സംബന്ധിച്ചു.

RELATED STORIES

Share it
Top