കെഎംഒ കോളജിലെ കുടിവെള്ള കിണറുകള്‍ ഉടന്‍ വൃത്തിയാക്കണം: കാംപസ് ഫ്രണ്ട്‌

കൊടുവള്ളി: കെഎംഒ ആര്‍ട്‌സ് കോളജിലെയും ബിഎഡ് കോളജിലെയും വിദ്യാര്‍ത്ഥികള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറുകള്‍ ഉടന്‍ വൃത്തിയാക്കണമെന്നും, ഉറവയെടുക്കുന്ന വെള്ളം സിഡബ്യു ആര്‍ഡിഎമ്മില്‍ പരിശോധിച്ച് ഉപയോഗ യോഗ്യമാണെന്ന് ഉറപ്പ് വരുത്തണമെന്നും കാംപസ് ഫ്രണ്ട് കൊടുവള്ളി ഏരിയ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അള്‍മറ ഉയര്‍ത്തി കെട്ടി മലിനജലം കിണറിലേക്ക് ഒഴുകുന്നത് തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം.
നിലവില്‍ കെഎംഒ ആര്‍ട്‌സ് കോളജ്, ബിഎഡ് കോളജ്, വര്‍ക്കിങ്ങ് വുമന്‍സ് ഹോസ്റ്റല്‍ എന്നിവിടെങ്ങളിലെക്ക് കുടിവെള്ളം ശേഖരിക്കുന്ന രണ്ട് കിണറുകള്‍ ഓവുചാലുകള്‍ക്ക് സമാന്തരമായണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പെയ്ത മഴയില്‍ പെരിയാംതോട് ഭാഗത്ത് കാലിചന്തയില്‍ നിന്നും ഓവുചാലിലൂടെ ഒഴുകി എത്തിയ മലിന ജലം പൂര്‍ണ്ണമായും ഈ കിണറുകളിലേക്കാണ് പതിച്ചത്. ഈ വെള്ളം കുടിക്കാന്‍ ഉപയോഗിച്ചാല്‍ മാരകമായ രോഗങ്ങള്‍ക്ക് കാരണമാവും.
കിണറുകള്‍ ശുദ്ധീകരിക്കാന്‍ വേണ്ട നടപടികള്‍ കൈകൊള്ളാന്‍ മനേജ്‌മെന്റ് തയ്യാറാവണം. അല്ലാത്ത പക്ഷം ശകതമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോവുമെന്നും എരിയ ഭാരവാഹികള്‍ അറിയിച്ചു. കാംപസ് ഫ്രണ്ട് കൊടുവള്ളി എരിയ പ്രസിഡന്റ് അസ്ഹര്‍ ഓമശ്ശേരി,സെക്രട്ടറി മൂസ ഫഹ്മി ആരാമ്പ്രം,എരിയ കമ്മിറ്റി അംഗം അന്‍സല്‍ മുത്തമ്പലം സംബന്ധിച്ചു.

RELATED STORIES

Share it
Top