കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ്:സല്‍മാന്‍ ഖാന്റെ അപ്പീല്‍ മാറ്റിവച്ചുജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിലെ കോടതി വിധിക്കെതിരെ നടന്‍ സല്‍മാന്‍ ഖാന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു. ജൂലൈ 17ലേക്കാണ് ഹരജി മാറ്റിവച്ചത്.  ജോധ്പൂര്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് നടന്‍ അപ്പീല്‍ നല്‍കിയിരുന്നത്. കേസ് ഇന്ന് പരിഗണിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും മാറ്റിവക്കുകയായിരുന്നു.
1998ല്‍ കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊലപ്പെടുത്തിയ കേസില്‍ ജോധ്പൂര്‍ വിചാരണ കോടതിയാണ് സല്‍മാന്‍ ഖാനെ അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചത്. പതിനായിരം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് രണ്ട് ദിവസം ജയിലില്‍ കിടന്ന സല്‍മാന്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

RELATED STORIES

Share it
Top