കൃഷി ഭവനുകളുടെ നേതൃത്വത്തില്‍ വിഷുച്ചന്തകള്‍ ആരംഭിച്ചുഎരമല്ലൂര്‍/അമ്പലപ്പുഴ: കൃഷി ഭവനുകളുടെ നേതൃത്വത്തില്‍  വിഷു-ഈസ്റ്റര്‍ പച്ചക്കറിച്ചന്തകള്‍ക്ക് തുടക്കമായി. അമ്പലപ്പുഴയിലെ ചന്ത വടക്ക് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ബുധനാഴ്ച രാവിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഹഫ്‌സത്ത് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അജിത പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലതാമേരിജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് രജിത, പഞ്ചായത്ത്‌വൈസ് പ്രസിഡന്റ് യു രാജുമോന്‍, കൃഷി ഓഫീസര്‍ ഇന്‍ചാര്‍ജ് എച്ച് ഷെബീന, സ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷരായ ജി രാധ, ഷീജ നൗഷാദ്, സി പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ ഷെമീര്‍, ഹാരിസ്, കൃഷി അസിസ്റ്റന്റ ്ദീപാ മണി, ഷംന, പൂജ സംസാരിച്ചു. വിഷരഹിതവും ഗുണമേന്മയുമുളള പച്ചക്കറികള്‍ ആദായവിലയ്ക്കാണ് നല്‍കുന്നതെന്ന് കൃഷിഓഫീസര്‍ അറിയിച്ചു.എഴുപുന്ന കൃഷിഭവന്റെയും സമൃദ്ധി അഗ്രോ സര്‍വീസ് സംഘത്തിന്റെയും നേതൃത്വത്തില്‍ വിഷു ഈസ്റ്റര്‍ വിപണി എരമല്ലൂര്‍ വലിയകുളത്തിന് സമീപം ആരംഭിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് എസ് റ്റി ശ്യാമളകുമാരി ഉദ്ഘാടനം ചെയ്തു. അഗ്രോ സര്‍വീസ് സംഘം പ്രസിഡന്റ് എം വി ഷണ്‍മുഖന്‍ അധ്യക്ഷത വഹിച്ചു.കര്‍ഷകരുടെ പക്കല്‍ നിന്നു സംഭരിക്കുന്ന വിഷരഹിത പച്ചക്കറികള്‍ പുറം വിപണിയുടെ മുപ്പത് ശതമാനം വിലക്കുറവില്‍ വിതരണം ചെയ്യുമെന്ന് എഴുപുന്ന കൃഷി ഓഫീസര്‍ അറിയിച്ചു. അരൂര്‍ ,കോടംതുരുത്ത് ,കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട്, വയലാര്‍ എന്നി പഞ്ചായത്തുകളിലെ കൃഷിഭവനുമായി സഹകരിച്ച് വിഷരഹിത പച്ചക്കറികളുടെ വിഷു ഈസ്റ്റര്‍ വിപണി ആരംഭിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top