കൃഷിവകുപ്പിലെ തമ്മിലടി : സ്വാമിയേയും ബിജു പ്രഭാകറെയും മാറ്റി



തിരുവനന്തപുരം : കൃഷിവകുപ്പില്‍ പോരടിച്ച ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി.  പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജു നാരായണ സ്വാമിയേയും ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ബിജു പ്രഭാകറെയും മാറ്റി. ടിക്കാറാം മീണയാണ് പുതിയ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു.

കൃഷിവകുപ്പിന്റെ  പുതിയ ഡയറക്ടറെ നിശ്ചയിച്ചിട്ടില്ല. ബിജു പ്രഭാകറിന്റെ ഐഎഎസ് വ്യാജമാണെന്നും ചട്ടം ലംഘിച്ച നിയമനം നടത്തിയിട്ടുണ്ടെന്നും രാജു നാരായണസ്വാമി ആരോപിച്ചിരുന്നു.
ചട്ടങ്ങള്‍ പാലിച്ചു തന്നെയാണ് തന്റെ നടപടികളെന്ന് വാദിച്ച ബിജുപ്രഭാകര്‍  കൃഷിവകുപ്പില്‍ തുടരാന്‍ താല്‍പര്യമില്ലെന്നു കാണിച്ച് അവധിക്ക് അപേക്ഷ നല്‍കിയിരുന്നു.

RELATED STORIES

Share it
Top