കൃഷിനാശം; അപേക്ഷ ഓണ്‍ലൈന്‍ വഴിയാക്കിയത് കര്‍ഷകര്‍ക്ക് തിരിച്ചടിപുല്‍പ്പള്ളി: വന്യമൃഗശല്യം മൂലമുണ്ടാവുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴിയാക്കിയത് കര്‍ഷകര്‍ക്ക് ദുരിതമായി. യാതൊരു മുന്നൊരുക്കവുമില്ലാതെയാണ് വനംവകുപ്പ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും പരാതിയുണ്ട്. വനംവകുപ്പിന്റെ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറിനെ കുറിച്ചും പരാതി നിലനില്‍ക്കുന്നു. പല വിവരങ്ങളും ഉള്‍ക്കൊള്ളിക്കാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. മറ്റ് വകുപ്പുകളിലെ പോലെ വനംവകുപ്പില്‍ കംപ്യൂട്ടര്‍വല്‍ക്കരണം കാര്യക്ഷമായിട്ടില്ല. നേരത്തെ സര്‍വീസില്‍ കയറിയ പലര്‍ക്കും ഇത് ഉപയോഗിക്കാനുള്ള പരിശീലനം നല്‍കിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ നഷ്ടപരിഹാരത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എഴുതിത്തയ്യാറാക്കിയ അപേക്ഷ വനംവകുപ്പ് ഓഫിസില്‍ നല്‍കിയാല്‍ തന്നെ മാസങ്ങള്‍ കഴിഞ്ഞാണ് ബന്ധപ്പെട്ടവര്‍ പരിശോധനയ്ക്ക് എത്തുക. ഓണ്‍ലൈന്‍ സംവിധാനം കാര്യക്ഷമമല്ലാത്തതിനാല്‍ ദുരിതം ഇരട്ടിക്കും.വന്യമൃഗശല്യം മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരെ വീണ്ടും ദ്രോഹിക്കുന്ന നിലപാടാണ് വനംവകുപ്പ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഓണ്‍ലൈന്‍ വഴിയും അല്ലാതെയും അപേക്ഷ സ്വീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കര്‍ഷക രക്ഷാസമിതി യോഗം ആവശ്യപ്പെട്ടു. ജോസ് നെല്ലേടം അധ്യക്ഷത വഹിച്ചു. കെ ജെ ജോസ്, ടി എം ജോര്‍ജ്, ടി ജെ മാത്യു, പി എ ഡിവന്‍സ് സംസാരിച്ചു.

RELATED STORIES

Share it
Top