കൃഷിക്ക് ജീവിതം ഉഴിഞ്ഞുവച്ച് കവളപ്പാറ ഗംഗാധരനുണ്ണി നായര്‍

പട്ടാമ്പി: നിളയോരത്ത് വിളവിറക്കിയും കളപറിച്ചും വിളവെടുപ്പ് ജീവിതോല്‍സവമാക്കി മാറ്റിയ കവളപ്പാറയിലെ  മാതൃക കര്‍ഷകന്‍ എണ്‍പതിന്റെ നിറവില്‍.
കൊല്ലവര്‍ഷം 1113 മേടമാസത്തിലെ തിരുവോണം നക്ഷത്രത്തില്‍ ജനിച്ച പരുത്തിക്കാട്ട് വിതുട്ടൂര്‍  ഗംഗാധനുണ്ണി സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചാണ് കൃഷി ജീവിതമാര്‍ഗമായി തിരഞ്ഞെടുത്തത്. ജന്മദിനത്തില്‍ കവളപ്പാറ തറവാട്ട് വീട്ടില്‍ നടക്കുന്ന കര്‍ഷക സംഗമത്തിലും സ്‌നേഹ വിരുന്നിലും നാട്ടുകാരും സാംസ്‌കാരിക, കാര്‍ഷിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. കര്‍ഷകരെ ആദരിക്കല്‍, വൃക്ഷ തൈ നടീല്‍, പച്ചക്കറി വിത്തുകളുടെ വിതരണം തുടങ്ങിയ പരിപാടികളാണ് കര്‍ഷക സംഗമത്തിന് മാറ്റു കൂട്ടിയത്.
വര്‍ഷങ്ങളോളം മൂപ്പു (വര്‍ഷത്തില്‍ 3 തവണ) നെല്‍കൃഷി നടത്തുക വഴി നിരവധി തൊഴിലവസരങ്ങളാണ് ഗംഗാധരനുണ്ണി മേഖലയില്‍ സൃഷ്ടിച്ചത്. തൊഴിലാളികളുടെ കുറവും ആരോഗ്യ പ്രശ്‌നങ്ങളും നെല്‍കൃഷില്‍ നിന്നകറ്റിയെങ്കിലും മറ്റു വിളകളുമായി ഇപ്പോഴും സജീവമായി തുടരുന്നതോടൊപ്പം കൃഷിക്കാരന്‍ എന്ന മേല്‍വിലാസം ഇന്നും അഭിമാനത്തോടെ കാണുകയും ചെയ്യുന്നു.

RELATED STORIES

Share it
Top