കൃഷിക്കും അനുബന്ധ മേഖലകള്‍ക്കും ഊന്നല്‍

എടപ്പാള്‍: കൃഷിയും അനുബന്ധ മേഖലകളുടെ പ്രോല്‍സാഹനത്തിനും ഊന്നല്‍ നല്‍കി 2018-19 വര്‍ഷത്തേക്കുള്ള ബജറ്റ് പൊന്നാനി ബ്ലോക്ക് പഞ്ചാ യത്ത് അവതരിപ്പിച്ചു. 69,4 5,0 45 രൂപയാണ് കൃഷിയും അനുബന്ധ പദ്ധതികളുടെ വികസനത്തിനുമായി നീക്കി വച്ചിട്ടുള്ളത്.
തരിശ് രഹിത ബ്ലോക്ക് പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പൊന്‍കതിര്‍ പദ്ധതിക്കായി 12 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്. ശാരീ രിക മാനസിക വെല്ലുവിളി നേരിടുന്നവരെയും പ്രായം ചെന്നവരേയും പരിഗണിക്കുന്നതിനായി 43,44000 രൂപ, ഭിന്നശേഷിക്കാരുടെ ആവശ്യങ്ങള്‍ക്കായി 1,50,000 രൂപ, ഭിന്നശേഷി സൗഹൃദ ഭവന മൊരുക്കാന്‍ 22,50,000 രൂപ ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററിന് ഒരു ലക്ഷം രൂപ, സാംസ്‌കാരികം 2018ന് 13ലക്ഷം രൂപ, സ്‌കൂളുകളില്‍ സാനിറ്ററി നാപ്കിന്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്നതിന് 2,40,000 രൂപ, പട്ടികജാതി കോളനികളില്‍ സോക്‌പെറ്റ് നിര്‍മ്മാണത്തിന് 13,36,180 രൂപ, കുടിവെള്ള പദ്ധതികള്‍ക്കായി 57, 64,820 രൂപ മിനി ഡയറി ഫാം 12 ലക്ഷം രൂപ, വനിതകള്‍ക്കായി ഓട്ടോറിക്ഷ വാങ്ങുന്നതിന് 9,20,000 രൂപ, പരമ്പരാഗത കൈതൊഴിലുകള്‍ പ്രോല്‍സാഹിപ്പിക്കാനായി 3,90,000, സമഗ്ര കാന്‍സര്‍ രോഗ സര്‍വ്വേ നടത്തുന്നതിന് 7 ലക്ഷം, എടപ്പാള്‍, തൃക്കണാപുരം സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ അറ്റകുറ്റ പണികള്‍ക്ക് ആറ് ലക്ഷം, പാലിയേറ്റീവ് കേന്ദ്രത്തില്‍ മരുന്ന് വാങ്ങാന്‍ 1,50,000, പട്ടിക വിഭാഗത്തിന് ഭവന നിര്‍മാണത്തിന് 13,44,000, ജനറല്‍ വിഭാഗത്തിന് വീട് നിര്‍മാണത്തിനായി 21,28,000, ലൈഫ് മിഷന്‍ പദ്ധതിക്ക് 14, 46,000, പട്ടികജാതി വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പിന് 34 ലക്ഷ വും എന്നിങ്ങനെയാണ് വിവിധ പദ്ധതികള്‍ക്കായി പണം നീക്കി വച്ചിട്ടുള്ളത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ലക്ഷ്മിയുടെ അധ്യക്ഷതയില്‍ വൈസ് പ്രസി ഡന്റ് പി പി മോഹന്‍ദാസ് ബ ജറ്റ് അവതരിപ്പിച്ചു.

RELATED STORIES

Share it
Top