കൃത്രിമ ജലപാത: ആരോഗ്യമന്ത്രിയുടെ ക്യാംപ് ഓഫിസിലേക്ക് യുഡിഎഫ് മാര്‍ച്ച്

പാനൂര്‍: കൃത്രിമ ജലപാതാ പദ്ധതി ഉപേക്ഷിക്കണമെന്നും ജനങ്ങളുടെ ജീവല്‍ പ്രശ്‌നത്തില്‍ ഇടപെടാതെ മാറിനില്‍ക്കുന്ന ആരോഗ്യമന്ത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ചും കൂത്തുപറമ്പ് നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ പാനൂരിലെ ക്യാംപ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
കടവത്തൂര്‍ എലിത്തോട് പാലത്തിന് സമീപം മണ്ഡലം ചെയര്‍മാന്‍ പൊട്ടങ്കണ്ടി അബ്ദുള്ള ഫഌഗ്ഓഫ് ചെയ്തു. പാനൂര്‍ ബസ്സ്റ്റാന്റ് പരിസരത്ത് മാര്‍ച്ച് പോലിസ് തടഞ്ഞു. ഐഎന്‍ടിയുസി ദേശീയ ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കൃത്രിമ ജലപാതാ നിര്‍മാണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പി പി എ സലാം അധ്യക്ഷനായി. വി സുരേന്ദ്രന്‍, കെ പി സാജു, വി നാസര്‍ മാസ്റ്റര്‍, പി കെ ഷാഹുല്‍ ഹമീദ് സംസാരിച്ചു. സന്തോഷ് കണ്ണംവള്ളി, കെ പി ഹാഷിം, ഇ എ നാസര്‍, കെ രമേശന്‍, നേതൃത്വം നല്‍കി.

RELATED STORIES

Share it
Top