കൃത്രിമബുദ്ധി

ഒരു ചൈനീസ് ഇന്‍ഷുറന്‍സ് കമ്പനി വായ്പ തേടുന്ന ഉപഭോക്താക്കളോട് ഒരു വീഡിയോ ആപ്പ് വഴി അപേക്ഷിക്കാനാണു നിര്‍ദേശിക്കാറ്. അപേക്ഷ പൂരിപ്പിക്കുന്നതിനിടയില്‍ അപേക്ഷകന്റെ മുഖഭാവങ്ങളുടെ 50 ദൃശ്യങ്ങളെങ്കിലും വീഡിയോയില്‍ പകര്‍ത്തിക്കാണും. അയാള്‍ പറയുന്നതു സത്യമാണോ എന്നു ദൃശ്യങ്ങള്‍ നോക്കി തീരുമാനിക്കുന്നതും ആപ്പ് തന്നെ.
പഴയ ശാസ്ത്രനോവലുകളില്‍ കണ്ടപോലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (കൃത്രിമബുദ്ധി) നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന ഇത്തരം മാറ്റങ്ങളെപ്പറ്റിയാണ് ഇപ്പോള്‍ വലിയ ചര്‍ച്ച നടക്കുന്നത്. സാങ്കേതികവിദ്യ വികസിക്കുന്നതിനനുസരിച്ച് ലോകത്തിന്റെ നിയന്ത്രണം ചുരുക്കം ചില കമ്പനികളുടെ കൈയിലാവുന്നത് എങ്ങനെ തടയാന്‍ പറ്റുമെന്ന് ഭരണകൂടങ്ങളും ചിന്തകരും ആലോചിക്കുന്നു. തൊഴിലാളികള്‍ പണിസ്ഥലത്തു പെരുമാറുന്നതു പരിശോധിക്കുന്ന ആപ്പുകള്‍ ചില വ്യവസായ സ്ഥാപനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് വിവാദമായിരുന്നു. നേരത്തേ നിര്‍ദേശിച്ച ജോലികള്‍ പൂര്‍ത്തിയാക്കാതിരിക്കുകയോ മറ്റു തൊഴിലാളികളുമായി സൊറപറയുകയോ ചെയ്യുമ്പോള്‍ കൈയില്‍ കെട്ടിയ ഉപകരണത്തിലൂടെ താക്കീതു കൊടുക്കുന്ന സംവിധാനവുമുണ്ട്. ചാര്‍ലി ചാപ്ലിന്റെ മോഡേണ്‍ ടൈംസ് എന്ന ഫിലിമില്‍ കണ്ടതുപോലെ യന്ത്രങ്ങളെപ്പോലെ കറങ്ങുന്ന മനുഷ്യരെയാണ് കുത്തകകള്‍ ഇഷ്ടപ്പെടുക.
ഉല്‍പന്നം മെച്ചപ്പെടുത്തുന്നതിന് എഐ ഉപകരിക്കുമെങ്കിലും കര്‍ക്കശമായ നിയന്ത്രണങ്ങളില്ലെങ്കില്‍ വലിയ സാമൂഹിക സംഘര്‍ഷങ്ങള്‍ക്ക് അതു കാരണമായെന്നു വരും.

RELATED STORIES

Share it
Top