കൂലിയില്ല മണല്‍ത്തൊഴിലാളികള്‍ പട്ടിണിയില്‍

പൊന്നാനി: പൊന്നാനിയിലെ മണല്‍ തൊഴിലാളികള്‍ ഒരു മാസത്തിലേറെയായി പട്ടിണിയി ല്‍. മണല്‍ തൊഴിലാളികള്‍ക്ക് കൂലി ലഭിക്കാന്‍ വൈകുന്നതാണു തൊഴിലാളികളെ പട്ടിണിയിലാക്കുന്നത്.
പൊന്നാനി നഗരസഭയിലെ പോര്‍ട്ടിന് കീഴില്‍ മണലെടുത്ത് ഉപജീവനം കഴിച്ചുകൂട്ടുന്ന അംഗീകൃത മണല്‍ തൊഴിലാളികള്‍ക്കാണ് കൂലി ലഭിക്കാത്തത്.നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്ത 320 അംഗീകൃത മണ ല്‍ തൊഴിലാളികളാണു പോര്‍ട്ടിന്റെ മണല്‍ കടവില്‍ തൊഴിലെടുത്ത് ഉപജീവനം നടത്തുന്നത്.
തൊഴിലെടുത്ത് മൂന്നു ദിവസത്തിനകം വേതനം നല്‍കണമെന്നാണ് വ്യവസ്ഥയെങ്കിലും, സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു കൂലി നല്‍കുന്നില്ലെന്നാണു തൊഴിലാളികളുടെ പരാതി.
ബാങ്ക് വഴിയാണു തൊഴിലാളികള്‍ക്ക് ഇപ്പോള്‍ കൂലി നല്‍കുന്നത്. എന്നാല്‍ ബാങ്ക് വഴി പണം വിതരണം ചെയ്യാമെന്ന് തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി  ഒരു മാസം പിന്നിട്ടിട്ടും ഇത് വെറുംവാക്കായെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് എം പി നിസാര്‍ പറഞ്ഞു. പാവപ്പെട്ട തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍ വേണ്ട യാതൊരു നടപടിയും കൈകൊള്ളാത്തത് അപഹാസ്യമാണെന്നും നിസാര്‍ പറഞ്ഞു.

RELATED STORIES

Share it
Top