കൂറ്റന്‍ മണല്‍ശില്‍പവുമായി വിദ്യാര്‍ഥികള്‍

കോഴിക്കോട്: 225-ാം വാര്‍ഷികം ആഘോഷിക്കുന്ന സെ ന്റ് ജോസഫ്‌സ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 27, 28 തിയ്യതികളില്‍ നടക്കുന്ന ആഗോള പൂര്‍വവിദ്യാര്‍ഥി സമ്മേളനത്തിന്റെ ഭാഗമായി സ്‌കൂളിലെ 225 വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും ചേ ര്‍ന്ന് ബീച്ചില്‍ ശില്‍പനിര്‍മാണം നടത്തി. ആഗോള പൂര്‍വവിദ്യാര്‍ഥി സമ്മേളനത്തിന്റെ എംബ്ലമാണ് പ്രശസ്ത ശില്‍പി ഗുരുകുലം ബാബുവിന്റെ നേതൃത്വത്തില്‍ മണലില്‍ തീര്‍ത്തത്. പത്തടി നീളവും വീതിയിലും നിര്‍മിച്ച എംബ്ലം മണല്‍ കൊണ്ട് നിര്‍മിച്ച ഏറ്റവും വലിയ എംബ്ലമാണ്. മണല്‍ ശില്‍പത്തിന്റെ അനാഛാദന കര്‍മം കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. കോര്‍പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ അഡ്വ. തോമസ് മാത്യൂ, പി കിഷന്‍ ചന്ദ്, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം രാജന്‍, പ്രധാനാധ്യാപകന്‍ തോമസ് മാത്യൂ, പ്രിന്‍സിപ്പല്‍ ജോസഫ് ജോര്‍ജ്, സാഞ്ചോ 225 കോ-ഓര്‍ഡിനേറ്റര്‍ ഫാ. സൂരജ് ഡൊമിനിക്ക്, പൂര്‍വവിദ്യാര്‍ഥി സംഘടനാ ഭാരവാഹികളായ ജി ഗില്‍ബര്‍ട്ട്, അഡ്വ. ജയരാജന്‍, സെബാസ്റ്റ്യന്‍ ജോ ണ്‍  പങ്കെടുത്തു. 27, 28 തിയ്യതികളില്‍ സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ 2000ഓളം പൂര്‍വവിദ്യാര്‍ഥികളെയും കുടുംബാംഗങ്ങളെയും സ്‌കൂളിലെത്തിക്കുകയാണ് ലക്ഷ്യം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്‌കൂള്‍ ഓഫിസ് മൂഖേന 7034930423 എന്ന ഫോണ്‍ നമ്പര്‍ വഴി രജിസ്റ്റര്‍ ചെയ്യാം.

RELATED STORIES

Share it
Top