കൂറ്റന്‍ പപ്പാഞ്ഞിയെ അഗ്നിക്കിരയാക്കി

കാലടി: 2018നെ വരവേല്‍ക്കുവാന്‍ മലയാറ്റൂര്‍ മണപ്പാട്ട് ചിറയില്‍ ഒത്തുചേര്‍ന്ന ആയിരങ്ങള്‍ക്ക് മുമ്പില്‍ കൂറ്റന്‍ പപ്പാഞ്ഞി അഗ്നിക്കിരയായി. 80അടി ഉയരമുള്ള ഈ പ്രതീകം കഴിഞ്ഞ 26മുതല്‍ ഇവിടെയെത്തിയവര്‍ക്കെല്ലാം ആകര്‍ഷകകേന്ദ്രമായിരുന്നു.
മലയാറ്റൂര്‍ വികസന സമിതിയും പഞ്ചായത്തും സംയുക്തമായി ഒരുക്കിയിരുന്ന മെഗാ കാര്‍ണിവലിനാണ് ഇതോടെ സമാപനമായത്. രാത്രി 12കഴിഞ്ഞ പപ്പാഞ്ഞി കത്തിയമര്‍ന്നപ്പോള്‍ തടിച്ചുകൂടിയിരുന്ന ജനങ്ങള്‍ ഹര്‍ഷാരവം മുഴക്കി ചുവടുവച്ച് പുതുവര്‍ഷത്തെ വരവേറ്റു. വൈകീട്ട് ആറോടെ മിഴിതുറന്ന 10017 നക്ഷത്രങ്ങളും ഒഴുകുന്ന പുന്തോട്ടവും ഫൗണ്ടനുമെല്ലാം ഇമ്പമാര്‍ന്ന കാഴ്ചവിരുന്നായിരുന്നു.
പാര്‍ക്കിങ് ഏരിയ, വണ്‍വേ സമ്പ്രദായം, അമ്യൂസ്‌മെന്റ് പാര്‍ക്ക്, പ്രദര്‍ശന-വില്‍പന സ്റ്റാളുകള്‍ തുടങ്ങി ഒട്ടേറെ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്ന കാര്‍ണിവലിനാണ് ഇതോടെ സമാപമായത്.

RELATED STORIES

Share it
Top