കൂറുമാറ്റ നിരോധന നിയമപ്രകാരം പരാതി നല്‍കും

പീരുമേട്: കൂറുമാറ്റ നിരോധന നിയമപ്രകാരം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കെതിരെ തിരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കാന്‍ യുഡിഎഫ് തീരുമാനം. വൈസ് പ്രസിഡന്റ് രാജു വടുതലയിലൂടെ രാഷ്ട്രീയമായ കുതിര കച്ചവടമാണ് എല്‍ഡിഎഫ് നടത്തിയിരിക്കുന്നതെന്ന് യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ ഷാഹുല്‍ഹമീദ് പറഞ്ഞു.
യുഡിഎഫ് അംഗങ്ങളായിരുന്ന രാജുവടുതല, ടി എസ് സുലേഖ എന്നിവര്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുവാനാണ് യുഡിഎഫ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ വൈസ് പ്രസിഡന്റായിരുന്ന രാജു വടുതല രണ്ടു വര്‍ഷം കഴിയുമ്പോ ള്‍ രാജിവയ്ക്കണം എന്നതായിരുന്നു ധാരണ. എന്നാ ല്‍, രാജിവയ്ക്കാതെ വന്നതോടെ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇദ്ദേഹത്തിനെതിരേ അവിശ്വാസം കൊണ്ടുവരുന്നതിനുള്ള നടപടികളും പാര്‍ട്ടി സ്വീകരിച്ചിരുന്നു.
ഇതിനിടെയാണ് എല്‍ഡിഎഫുമായി ധാരണയുണ്ടാക്കി രാഷ്ട്രീയ കൂറുമാറ്റം നടത്തിയതെന്നും രാഷ്ട്രീയവഞ്ചന നടത്തിയവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഷാഹുല്‍ഹമീദ് പറഞ്ഞു.

RELATED STORIES

Share it
Top