കൂത്തുപറമ്പ് സബ് ജയില്‍ : ഡിജിപി ആര്‍ ശ്രീലേഖ സന്ദര്‍ശിച്ചുകൂത്തുപറമ്പ്: നേരത്തേ സബ് ജയിലായും പിന്നീട് കൂത്തുപറമ്പ് പോലിസ് സ്‌റ്റേഷനായും പ്രവര്‍ത്തിച്ചിരുന്ന കൂത്തുപറമ്പ് ബസ് സ്റ്റാന്റ്ിനു സമീപത്തുള്ള പഴയ പോലിസ് സ്‌റ്റേഷന്‍ വീണ്ടും സബ് ജയിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ജയില്‍ വകുപ്പ് മേധാവി ആര്‍ ശ്രീലേഖ കെട്ടിടവും സ്വലവും സന്ദര്‍ശിച്ചു. കൂത്തുപറമ്പ് പോലിസ് സ്‌റ്റേഷന്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയപ്പോള്‍ ഒഴിഞ്ഞുകിടന്ന പഴയ കെട്ടിടം പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫിസാക്കുന്നതിനു വേണ്ടി മോടി പിടിപ്പിച്ചപ്പോഴാണ് നേരത്തേ സബ് ജയിലായിരുന്ന കെട്ടിടത്തില്‍ വീണ്ടും സബ് ജയില്‍ പ്രവര്‍ത്തിപ്പിക്കണം എന്ന ആവശ്യവുമായി ജയില്‍ വകുപ്പ് മുന്നോട്ടുവന്നത്. ഇതിന്റെ ഭാഗമായാണ് വകുപ്പ് മേധാവിയുടെ സന്ദര്‍ശനം. ജില്ലാ ജയിലില്‍ ഇപ്പോള്‍ തന്നെ തടവുകാരുടെ എണ്ണം വളരെ കൂടുതലാണെന്നും കൂത്തുപറമ്പില്‍ സബ് ജയില്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ 50ഓളം തടവുകാരെ ഇവിടെ പാര്‍പ്പിക്കാന്‍ കഴിയുമെന്നും അടുക്കളയും കിണറും ചുറ്റുമതിലും പൂ ര്‍ത്തിയായാല്‍ നിര്‍ദിഷ്ട സബ് ജയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാരെ അനുവദിച്ചുകിട്ടിയാല്‍ മാത്രം മതിയെന്നും ഇതിനായി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ജയില്‍ ഡിഐജി ശിവദാസ് കെ തൈപ്പറമ്പില്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സുപ്രണ്ട് എസ് അശോക് കുമാര്‍, നിര്‍ദിഷ്ട കൂത്തുപറമ്പ് സബ് ജയില്‍ സ്‌പെഷ്യല്‍ ഓഫിസര്‍ കെ വിനോദ്, കണ്ണൂര്‍ സ്‌പെഷ്യല്‍ ജയില്‍ സൂപ്രണ്ട് കെ വി രവീന്ദ്രന്‍, കണ്ണൂര്‍ സബ് ജയില്‍ സൂപ്രണ്ട് കെ രവീന്ദ്രന്‍, കൂത്തുപറമ്പ് വില്ലേജ് ഓഫിസര്‍ സീമ, ടി കെ ജനാര്‍ദ്ദനന്‍, പി ടി സന്തോഷ്, കൂത്തുപറമ്പ് സിഐ യു പ്രേമന്‍ തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു.

RELATED STORIES

Share it
Top