കൂത്തുപറമ്പ് ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റ് പരിശോധിച്ചു

കൂത്തുപറമ്പ്: കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റും എസിആര്‍ ലബോറട്ടറിയും സ്ഥാപിക്കുന്ന പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാവും. ഈ മാസം 15നകം പൂര്‍ത്തിയാക്കാനാണു ഉദ്ദേശിക്കുന്നത്. ഇതിന്റെ മുന്നോടിയായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ ര്‍ നിര്‍മാണ പുരോഗതി വിലയിരുത്തി. സര്‍ക്കാര്‍ ആശുപത്രികളെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 44 ആശുപത്രികളിലാണ് ഡയാലിസിസ് യൂനിറ്റുകള്‍ സ്ഥാപിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ അനുവദിച്ച ഏഴു യൂനിറ്റുകളില്‍ ഒന്നാണിത്. ആശുപത്രിയില്‍ നേരത്തെ ലേബര്‍ റൂം പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് ഡയാലിസിസ് യൂനിറ്റ് ഒരുക്കുന്നത്. ആവശ്യമായ തസ്തികകളിലേക്ക് നിയമനവും പൂര്‍ത്തിയായി. രോഗികളുടെ റജിസ്‌ട്രേഷനും ആരംഭിച്ചിട്ടുണ്ട്.ഡിപിഎം ഡോ. കെ വി ലതീഷ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. ലേഖ, കെഎംഎല്‍എല്‍ ജനറല്‍ മാനേജര്‍ ഡോ. ദിലീപ് കുമാര്‍, കെഎച്ച്ആര്‍ഡബ്ല്യുഎസ് എംഡി ഡോ. അശോക് ലാല്‍ എന്നിവരുള്‍പ്പെടെ 25 അംഗം സംഘം പരിശോധനയില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top