കൂത്തുപറമ്പില്‍ ക്ഷേത്രത്തിനടുത്തുനിന്ന് ഉഗ്രശേഷിയുള്ള ബോംബ് കണ്ടെത്തി

കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ ക്ഷേത്രത്തിനടുത്തുനിന്ന് ഉഗ്രശേഷിയുള്ള ബോംബ് കണ്ടെത്തി. കൈതേരി വട്ടപ്പാറയിലെ മാവുചാലില്‍ ക്ഷേത്രത്തിനടുത്ത് നിന്നാണ് ഉഗ്രശേഷിയുള്ള ഐസ് ക്രീം ബോംബ് കണ്ടെത്തിയത്. ക്ഷേത്രത്തിനടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്.

[caption id="attachment_322974" align="aligncenter" width="560"] കൈതേരി വട്ടപ്പാറയിലെ മാവുചാലില്‍ ക്ഷേത്രത്തിനടുത്ത് നിന്ന് പിടികൂടിയ ബോംബ്.[/caption]

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് പോലീസ് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. ക്ഷേത്ര പരിസരം സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമാണ് എന്നാണ് നാട്ടുക്കാരുടെ ആക്ഷേപം. ബോംബ് കൂത്തുപറമ്പ് പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. കണ്ണൂരില്‍ നിന്ന് ബോംബ് സ്‌ക്വാഡ് എത്തി ബോംബ് നിര്‍വീര്യമാക്കുമെന്ന് പോലീസ് പറഞ്ഞു.

RELATED STORIES

Share it
Top