കൂട്ടുപുഴ പാലം നിര്‍മാണ അനിശ്ചിതത്വം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

ഇരിട്ടി: കര്‍ണാടക വനംവകുപ്പ് അതിര്‍ത്തി സംബന്ധിച്ച് തടസ്സവാദം ഉന്നയിച്ചതിനെ തുടര്‍ന്ന് പ്രവൃത്തി നിലച്ച കൂട്ടുപുഴ പാലത്തിന്റെ നിര്‍മാണം പുനരാരംഭിക്കാന്‍ നടപടിയാവശ്യപ്പെട്ട് പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍ അശോകന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.
പാലം നിര്‍മാണം തങ്ങളുടെ അതിര്‍ത്തിയിലാണെന്ന് ആരോപിച്ചാണ് പ്രവൃത്തി നിര്‍ത്തിവയ്ക്കാന്‍ കര്‍ണാടക വനംവകുപ്പ് ആവശ്യപ്പെട്ടത്. അടിയന്തര നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും അല്ലാത്തപക്ഷം വളവുപാറ-തലശ്ശേരി റോഡ് വികസനം യാഥാര്‍ഥ്യമാവില്ലെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top