കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചുനെടുമങ്ങാട്: അരുവിക്കര ജലസംഭരണിയിലെ പഴനിലം ഭാഗത്ത് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. അരുവിക്കര പാതിരിയോട് ദിവ്യഭവനില്‍ അനില്‍കുമാറിന്റെ മകന്‍ അച്ചു എന്നിവിളിക്കുന്ന വിപിന്‍ (17) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് അഞ്ച് കൂട്ടുകാരുമായി പഴനിലത്ത് കുളിക്കാനിറങ്ങിയ വിപിന്‍ വെള്ളത്തില്‍ മുങ്ങിതാഴുകയായിരുന്നു. മറ്റുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴേയ്ക്കും കൂടുതല്‍ ആഴത്തിലേയക്ക് പോവുകയായിരുന്നു. നെടുമങ്ങാട് നിന്നും ഫയര്‍ ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. അരുവിക്കര പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി. അമ്മസിന്ധു, സഹോദരി ദിവ്യ.

RELATED STORIES

Share it
Top