കൂട്ടുംവാതുക്കള്‍ കടവ് പാലം യാഥാര്‍ഥ്യമാക്കണം: പൗരസമിതി സമരത്തിലേക്ക്

കായംകുളം: കൂട്ടുംവാതുക്കള്‍ കടവ് പാലം യാഥാര്‍ത്ഥ്യ മാക്കണമെന്നാവശ്യവുമായി പൗരസമിതിയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരത്തിലേക്ക് നീങ്ങുമെന്ന്  പൗരസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്ടല്ലൂര്‍ ദേവികുളങ്ങര പഞ്ചായത്തുകളെ തമ്മില്‍ ബന്ധപ്പിക്കുവാന്‍ കഴിയുന്ന കൂട്ടുംവാതുക്കള്‍ കടവ് പാലം എന്നത് 1967 വര്‍ഷം മുതല്‍ പ്രദേശവാസികള്‍ ഉന്നയിക്കുന്ന ആവശ്യമാണ്. അന്നത്തെ ദേവികുളങ്ങര പഞ്ചായത്ത്  ഭരണ സമിതി പ്രമേയം പാസാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചു. 2001 ല്‍ എം എം ഹസ്സന്‍ പാലത്തിനു വേണ്ടി മുന്‍കൈ എടുത്തു പ്രാഥമിക നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
ശേഷം എംഎല്‍എയായ സി കെ സദാശിവന്‍ പാലത്തിനു വേണ്ടി സര്‍ക്കാരിനെ കൊണ്ട് 28 കോടി രൂപ അനുവദിപ്പിക്കുകയും 2006ല്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് ഇത് 50 കോടിയായി ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ പൊതുമരാമത്ത് വകുപ്പിന്റെ നൂലാമാലകളില്‍ കുടുങ്ങി പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുകയായിരുന്നു.

RELATED STORIES

Share it
Top