കൂട്ടായിയില്‍ ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു: തീരദേശത്ത് സംഘര്‍ഷാവസ്ഥ

തിരൂര്‍: കൂട്ടായിയില്‍ ഓട്ടോറിക്ഷ െ്രെഡവറായ യൂത്ത് ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. കൂട്ടായി പള്ളിക്കുളം സ്വദേശി കമ്മുട്ടകത്ത് കുഞ്ഞി ബാവയുടെ മകന്‍ ഫസലി(25)നാണ് വെട്ടേറ്റത്. ഇന്നലെ വൈകിട്ട് അഞ്ചിന് കൂട്ടായി മൊയ്തീന്‍ പള്ളിക്ക് സമീപത്താണ് ഒരു സംഘമാളുകള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ഫസലിനെ വെട്ടിപരിക്കേല്‍പ്പിച്ചത്. കാലുകള്‍ക്കും കൈകള്‍ക്കും പുറം ഭാഗത്തും വെട്ടേറ്റിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ ഫസലിനെ പൊലീസ് ജീപ്പിലാണ് തിരൂര്‍ ജില്ലാ ആസ്പത്രിയിലെത്തിച്ചത്. പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് ഫസല്‍ പറഞ്ഞു. കുറച്ചു ദിവസമായി കൂട്ടായിയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം ലീഗ് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഒരിടവേളക്ക് ശേഷം തീരദേശത്ത് രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്  ജനങ്ങളെ ആശങ്കയിലാക്കി.

RELATED STORIES

Share it
Top