കൂട്ടആത്മഹത്യ: ആള്‍ദൈവം ഗീത മായെ ചോദ്യംചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബുരാരിയില്‍ 11 പേര്‍ കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗീത മായെ പോലിസ് ചോദ്യംചെയ്തു. കുടുംബത്തിന്റെ മരണത്തില്‍ ഗീത മായ്ക്ക് പങ്കുണ്ടെന്നാണു സൂചന. ആത്മഹത്യ—ക്കു പ്രേരണ നല്‍കിയിട്ടുണ്ടെന്ന് ഇവര്‍ പോലിസിനോടു കുറ്റസമ്മതം നടത്തിയതായി റിപോര്‍ട്ടുകളുണ്ട്. ശനിയാഴ്ച കുടുംബം തന്നെ കാണാനെത്തുമെന്ന് അറിയിച്ചിരുന്നതായി ഗീത മാ പറയുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. കുടുംബം താമസിച്ച ബുരാരിയിലെ വീട് നിര്‍മിച്ച കോണ്‍ട്രാക്റ്ററുടെ മകളാണ് ഗീത മാ.ഇവര്‍ താന്ത്രികാചാരങ്ങള്‍ നടത്തിവന്നിരുന്നു. താന്ത്രിക കര്‍മങ്ങള്‍ക്കാണെന്നു പറഞ്ഞ് ഗീത മായെ സമീപിച്ചവരോടാണ് ഇവര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.

RELATED STORIES

Share it
Top