കൂടുതല്‍ യുഎസ് പൗരന്‍മാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി റഷ്യ

മോസ്‌കോ: കരിമ്പട്ടികയിലുള്ള യുഎസ് പൗരന്‍മാരുടെ പട്ടിക വിപുലീകരിച്ചതായി റഷ്യന്‍ വിദേശകാര്യ സഹമന്ത്രി സെര്‍ജി റബ്‌കോവ് അറിയിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടപെട്ടതുമായി ബന്ധപ്പെട്ട് 19 റഷ്യന്‍ പൗരന്‍മാര്‍ക്കും അഞ്ചു സംഘങ്ങള്‍ക്കും യുഎസ് കഴിഞ്ഞ ദിവസം ട്രഷറി ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് റഷ്യയുടെ പുതിയ നീക്കം.  നേരത്തേ തന്നെ തങ്ങള്‍ ചിലരെ ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിലേക്ക് കുറച്ചുകൂടി പേരെ ഉള്‍പ്പെടുത്തുകയാണ്. എന്നാല്‍, യുഎസ് പൗരന്‍മാര്‍ക്കെതിരേ പുതിയ ഉപരോധം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. യുഎസുമായി ചര്‍ച്ചകള്‍ തുടരാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും റബ്‌കോവ് കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top