കൂടുതല്‍ പ്രതിഫലം പറ്റുന്ന കായിക താരങ്ങളുടെ പട്ടികയില്‍ വിരാട് കോഹ്‌ലി 83ാം സ്ഥാനത്ത്ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്നവരുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും ഇടം നേടി. ഫോക്‌സ് മാസികയുടെ പട്ടികയിലെ 83ാം സ്ഥാനക്കാരനാണ് കോഹ് ലി്. 161 കോടിയോളം രൂപയാണ് കോഹ്‌ലിക്ക് പ്രതിഫലമായി ലഭിക്കുന്നത്. ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന ഏക ഇന്ത്യന്‍ താരം കൂടിയാണ് കോഹ്‌ലി. 2014ല്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി 22ാം സ്ഥാനക്കാരനായി ഇടം നേടിയിരുന്നു. യൂബര്‍, ഓഡി, കോള്‍ഗേറ്റ് തുടങ്ങി പ്രമുഖ ബ്രാന്‍ഡുകളില്‍ നിന്നാണ് കോഹ് ലിയുടെ പ്രതിഫലത്തിലെ ഭൂരിഭാഗവും ലഭിക്കുന്നത്.അമേരിക്കയുടെ ബോക്‌സിങ് ചാംപ്യന്‍ മെയ്‌വെതറാണ് പട്ടികയിലെ ഒന്നാമന്‍. ഏകദേശം 2000 കോടി രൂപയോളമാണ് മെയ്‌വെതറുടെ പ്രതിഫലം. ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിയാണ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരന്‍. ആദ്യ 100 പേരുടെ പട്ടികയില്‍ ഒരു വനിതാ താരത്തിനുപോലും ഇടം നേടാന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ ആദ്യ 100 പേരുടെ പട്ടികയിലെ  40 പേരും ബാസ്‌ക്കറ്റ് ബോള്‍ താരങ്ങളാണ്.

RELATED STORIES

Share it
Top